ഇരിട്ടി മേഖലാ നബിദിനറാലിയും പൊതുസമ്മേളനവും രണ്ടിന്
ഇരിട്ടി:ഇരിട്ടി മേഖലാ മിലാദ് മീറ്റിന്റെ ഭാഗമായി നബിദിനറാലിയും പൊതുസമ്മേളനവും ഫിബ്രവരി രണ്ടിന് നടക്കും. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടനകളായ എസ്.വൈ.എസ്., എസ്.കെ.ജെ.എം., എസ്.കെ.എസ്.എസ്.എഫ്. എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന റാലിയില്‍ 30ഓളം മഹല്ലുകളില്‍നിന്നുള്ളവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കീഴൂര്‍ മസ്ജിദ് പരിസരത്തുനിന്ന് വൈകിട്ട് മൂന്നിനാണ് റാലി തുടങ്ങുക. തുടര്‍ന്ന് ടൗണില്‍ നടക്കുന്ന പൊതുസമ്മേളനം ഹസ്സന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ സെക്രട്ടറി കെ.ടി.അബ്ദുല്ല മൗലവി ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ ഹസ്സന്‍ മുസ്‌ലിയാര്‍, അബ്ദുള്‍ ഹമീദ് ദാരിമി, അസ്‌ലം അടക്കാത്തോട്, ജമാല്‍ വിളക്കോട്, കമാല്‍ ഹാജി എന്നിവര്‍ പങ്കെടുത്തു.




