``രാഷ്‌ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍''
അഡ്വ: മുഹമ്മദ് ഫൈസി ഓണമ്പിള്ളിയുടെ പ്രഭാഷണം ഇന്നു ഷാര്‍ജയില്‍
ഷാര്‍ജ : ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഷാര്‍ജ എസ് .കെ .എസ് .എസ് എഫ് സംഘടിപ്പിക്കുന്ന “മനുഷ്യ ജാലിക” യില്‍ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അഡ്വ: മുഹമ്മദ് ഫൈസി ഓണമ്പിള്ളി ഇന്നു (24/01/2013) രാത്രി ഏഴു മണിക്ക് ഷാര്‍ജ KMCC ഓഡിറ്റോറിയത്തില്‍ പ്രഭാഷണം നടത്തുന്നു. മത സാമൂഹിക -രാഷ്ട്രീയ- മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന ജാലികയില്‍ ഇന്ത്യന്‍ കൊണ്സുലര്‍ അശീഷ് ഗുപ്ത മുഖ്യാതിഥി ആയിരിക്കും. വൈകുന്നേരം ആരംഭിക്കുന്ന പ്രാവചക പ്രകീര്തന സദസ്സില്‍ വിദ്യാര്തികളുടെ മദ്ഹു റസൂല്‍ പ്രോഗ്രാം ഉണ്ടായിരുക്കുന്നതാണ്.
മത ജാതി വര്‍ഗ വ്യത്യാസമന്യെ പരസ്‌പര സഹായവും സൌഹൃദവും നമ്മുടെ രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവുംമാനെന്നും അത് കാത്തു സൂക്ഷിക്കുവാനും വരും തലമുറയിലേക്കു കൈമാറുവാനും ഈ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ഒരുക്കുന്ന സൌഹൃദത്തിന്റെ ജാലികയില്‍ കണ്ണികളാവാന്‍ മുഴുവന്‍ സ്വരാജ്യ സ്നേഹികളും തയ്യാറാവണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു




