Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്‌ കെ എസ്‌ എസ്‌ എഫ്‌ മനുഷ്യജാലിക

മനുഷ്യജാലിക കാസര്‍കോട്ട്
കാസര്‍കോട്:എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലികയും ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരത്തിന്റെ നബിദിന പ്രഭാഷണവും ശനിയാഴ്ച കാസര്‍കോട് ടൗണില്‍ നടക്കും. രാവിലെ ഒമ്പതിന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുള്ള സമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ യു.ബഷീര്‍ ഉളിയത്തടുക്ക പതാകയുയര്‍ത്തും. 
മനുഷ്യജാലിക റാലി വൈകിട്ട് മൂന്നിന് തായലങ്ങാടി മദ്രസാ ഗ്രൗണ്ടില്‍നിന്ന് തുടങ്ങും. റാലിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ വെള്ളവസ്ത്രം ധരിക്കണമെന്നും പ്രവര്‍ത്തകരുമായി എത്തുന്ന വാഹനങ്ങള്‍ തായലങ്ങാടിയില്‍ ആളുകളെ ഇറക്കിയശേഷം തളങ്കരയില്‍ പാര്‍ക്ക്‌ചെയ്യണമെന്നും ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാറും ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചവും അറിയിച്ചു.
കൊല്ലം ജില്ലാ എസ്‌ കെ എസ്‌ എസ്‌ എഫ്‌ മനുഷ്യജാലിക
കൊല്ലം: ജില്ലാ എസ്‌ കെ എസ്‌ എസ്‌ എഫ്‌ 26ന് മനുഷ്യജാലിക റാലി സംഘടിപ്പിക്കുമെന്ന് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുള്ള കുണ്ടറ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. "രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന മുദ്രാവാക്യവുമായി കേരളത്തിന് അകത്തും പുറത്തുമായി 36 കേന്ദങ്ങളില്‍ ഒരേ സമയമാണ് മനുഷ്യജാലിക റാലി സംഘടിപ്പിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിക്കുന്ന റാലി പ്രസ് ക്ലബ് മൈതാനിയില്‍ സമാപിക്കും. സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുള്ള തങ്ങള്‍ ദാരമി അദ്ധ്യക്ഷനാകും. തെങ്ങമം ബാലകൃഷ്ണന്‍ മുഖ്യാഥിതിയാകും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുള്ള തങ്ങള്‍ ദാരമി, ജവാദ് ബാഖവി, ഷഹീദ് ഫൈസി, ഷെഫീക്ക്, സലിം, ത്വല്‍ഹത്ത് അമാനി തുടങ്ങിയവര്‍ പങ്കെടുത്തു.