Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ദേശസ്‌നേഹത്തിന്റെ കാഹളം മുഴക്കി എസ്.കെ.എസ്.എസ്.എഫ്.മനുഷ്യജാലിക

ദേശസ്‌നേഹത്തിന്റെ കാഹളം മുഴക്കി എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലിക
കാസര്‍കോട് : രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്.ജില്ലാ കേന്ദേരങ്ങളില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ കാസര്‍കോട് ജില്ലാ കൂട്ടായിമ ഉജ്ജ്വലമായി. ത്രീവ്രവാദ,ഭീകരവാദ വിധ്വം സക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ താകീത് നല്‍കി വൈകുന്നേരം നാല് മണിക്ക് തായലങ്ങാടിയില്‍ നിന്ന് ആരംഭിച്ച റാലി നഗരവീധിയില്‍ നവ്യാനുഭൂതി തീര്‍ത്തു.മനുഷ്യജാലിക റാലിക്ക് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,ട്രഷറര്‍ ഹാരിസ് ദാരിമി ബെദിര, ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരം, യു.ബഷീര്‍ ഉളിയത്തടുക്ക, അബൂബക്കര്‍ സാലുദ് നിസാമി, താജുദ്ദീന്‍ ദാരിമി പടന്ന, ഹാശിം ദാരിമി ദേലമ്പാടി,മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തീന്‍ ചെര്‍ക്കള, എം.എ.ഖലീല്‍, മുഹമ്മദ് കുഞ്ഞി തുരുത്തി, കെ.എം.ശറഫുദ്ദീന്‍, മുഹമ്മദലി നീലേശ്വരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സമാപന സംഗമം ഖാസി ത്വാഖ അഹമ്മദ് മൗലവി ഉല്‍ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു.ഫരീദ് റഹ്മാനി കാളികാവ് പ്രമേയ പ്രഭാഷണം നടത്തി.
ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.എം.ഐ.സി.വിദ്യാര്‍ത്ഥികള്‍ ദേശിയോദ്ഗ്രഥന ആലപിച്ചു.യു.എം.അബ്ദുല്‍ റഹ്മാന്‍ മൗലവി, പൂക്കോയ തങ്ങള്‍ ചന്തേര, അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പൈവളിഗെ, അബ്ബാസ് ഫൈസി പുത്തിഗെ, സയ്യിദ് ഹാദി തങ്ങള്‍, മെട്രോ മുഹമ്മദ് ഹാജി, ചെങ്കള അബ്ദുല്ല ഫൈസി, പി.എസ്.ഇബ്രാഹിം ഫൈസി, അബൂബക്കര്‍ സാലുദ് നിസാമി,യു.ബഷീര്‍ ഉളിയത്തടുക്ക, ഹാരിസ് ദാരിമി ബെദിര, എസ്.പി.സ്വലാഹുദ്ദീന്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി, കണ്ണൂര്‍ അബ്ദുല്ല, താജുദ്ദീന്‍ ദാരിമി,സി.കെ.കെ.മാണിയൂര്‍, ബഷീര്‍ ദാരിമി തളങ്കര, മുഹമ്മദ് കുഞ്ഞി തുരുത്തി, മുഹമ്മദ് ഫൈസി കജ, എം.എ. ഖലീല്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.,മൊയ്തീന്‍ കൊല്ലമ്പാടി, സുഹൈര്‍ അസ്ഹരി, അബ്ദുല്‍ ഹമീദ് ഫൈസി, ഉമറുല്‍ ഫാറൂഖ് കൊല്ലമ്പാടി, ഹബീബ് ദാരിമി പെരുമ്പട്ട,മൊയ്തീന്‍ ചെര്‍ക്കള, ഹാശിം ദാരിമി ദേലമ്പാടി, എന്‍.പി.അബ്ദുല്‍ റഹ്മാന്‍, ഹമീദ് മദനി തായലങ്ങാടി, ഡോ.മുഹമ്മദ് അസ്‌ലം,അഷ്‌റഫ് മിസ്ബാഹി, അബ്ദുല്ല ചാല, ഖലീല്‍ ഹസനി, മൊയ്തീന്‍ കുഞ്ഞി മൗലവി, ലത്തീഫ് ചെര്‍ക്കള, കെ.യു. ദാവൂദ് സംബന്ധിച്ചു.രാത്രി നടന്ന നബിദിന പ്രഭാഷണത്തിന് ഹാഫിള് ഇ.പി.അബൂബക്കര്‍ അല്‍ഖാസിമി നേതൃത്വം നല്‍കി.
കണ്ണൂര്‍: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യജാലിക സിറാജ് സേട്ട് ഉദ്ഘാടനം ചെയ്തു. സുകുമാര്‍ കക്കാട് മുഖ്യാതിഥിയായിരുന്നു. സലാം ദാരിമി കിണവക്കല്‍ അധ്യക്ഷത വഹിച്ചു. എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ., നാസര്‍ ഫൈസി കൂടത്തായി, മാണിയൂര്‍ അഹമ്മദ് മൗലവി, മാര്‍ട്ടിന്‍ രായപ്പന്‍, രാജീവ് വാര്യര്‍, സയ്യിദ് ഹാശിം കുഞ്ഞി തങ്ങള്‍, പി.പി.ഉമര്‍ മുസ്‌ലിയാര്‍, അഹമ്മദ് തേര്‍ളായി, പി.പി.മുഹമ്മദ് കുഞ്ഞി. അബ്ദുള്ള ദാരിമി കൊട്ടില, മുസ്തഫ കൊടിപ്പൊയില്‍, സാബിര്‍ മാട്ടൂല്‍, സിദ്ധിഖ് ഫൈസി, ഹനീഫ ഏഴാംമൈല്‍, ബഷീര്‍ വള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു. ലത്തീഫ് പന്നിയൂര്‍ സ്വാഗതവും റഹ്മത്തുള്ള കമ്പില്‍ നന്ദിയും പറഞ്ഞു.
കൂറ്റനാട്: എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലിക കൂറ്റനാട് സയ്യിദ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. മന്ത്രി മഞ്ഞളാംകുഴി അലി മുഖ്യാതിഥിയായി. മുസ്തഫ അധ്യക്ഷനായി. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു. വൈകീട്ട് ആമക്കാവ് റോഡുമുതല്‍ ബസ്സ്റ്റാന്‍ഡ് വരെ പ്രകടനവും നടന്നു. ദേശീയോദ്ഗ്രഥനഗാനം, പ്രഭാഷണം എന്നിവ നടന്നു.
എം.എല്‍.എ മാരായ വി.ടി. ബല്‍റാം, എം. ചന്ദ്രന്‍, ഡി.സി.സി. പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍, അബ്ദുസലാം ഹാജി, അബ്ദുള്‍ ഖാദര്‍, സി. അബ്ദുള്ള, ഹാഫിള്‍ അഹമ്മദ് കബീര്‍ കാഞ്ഞാര്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ ജിഫ്രി തങ്ങള്‍, എ.എം.എ. കരീം, നാരായണന്‍, ഹംസ, എ.എം. അബ്ദുള്ളക്കുട്ടി, കെ.പി. രാമചന്ദ്രന്‍, സി.എം. അലി, തുടങ്ങിയവര്‍ പ്രസംഗിച്ചു.
മൂവാറ്റുപുഴ: രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന സന്ദേശവുമായി സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ മൂവാറ്റുപുഴയില്‍ 'മനുഷ്യജാലിക' സംഘടിപ്പിച്ചു. ടൗണ്‍ ഹാളില്‍ നടന്ന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എം.എം. അലിയാര്‍ മാസ്റ്റര്‍ അധ്യക്ഷനായി. എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് അഷറഫ് ഹുദവി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മോര്‍ അന്തിമോസ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ശുഹൈബദ് ഹൈതമി വരാമ്പറ്റ പ്രമേയ പ്രഭാഷണം നടത്തി. എസ്‌കെഎസ്എസ്എഫ് ജില്ലാ സെക്രട്ടറി അലി മൗലവി, ജനറല്‍ കണ്‍വീനര്‍ അലി പായിപ്ര, മുഹമ്മദ് ദാരിമി, അബൂബക്കര്‍ സഖാഫി, കെ.കെ. ഇബ്രാഹിം, ഫരിദ്ദുദ്ദീന്‍ ഭാരിമി, എം.എം. സീതി, എന്‍.കെ. മുഹമ്മദ് ഫൈസി, സിയാദ് ചെമ്പറക്കി, ഫൈസല്‍ കങ്ങരപ്പടി, ഫസല്‍ ഹാജി, ഷമീര്‍ ഫൈസി, അഡ്വ. വി.ഇ. അബ്ദുള്‍ നാസര്‍, അബ്ദുള്‍ കരീം മുളവൂര്‍, ഫാറൂഖ് മടത്തോടത്ത്, സിദ്ദിഖ് മട്ടാഞ്ചേരി, കെ.എം. ബഷീര്‍ ഫൈസി, മുഹമ്മദ് മാസ്റ്റര്‍ രണ്ടാര്‍, ടി.പി. മന്‍സൂര്‍ മാസ്റ്റര്‍, അബ്ദുള്‍ സമദ് ദാരിമി, അബൂബക്കര്‍ മടത്തോടത്ത്, ഫൈസല്‍ ഫൈസി, സിദ്ദിഖ് ചിറപ്പാട്, മജീദ് പെരുമറ്റം എന്നിവര്‍ സംസാരിച്ചു.
പെരുമറ്റം കവലയില്‍ നിന്നും തുടങ്ങിയ മനുഷ്യജാലിക ദേശീയോഗ്ഗ്രഥന റാലി പേഴക്കാപ്പിള്ളി ജമാ അത്ത് ഖത്തീബ് അബൂബക്കര്‍ സഖാഫി ഫ്‌ളാഗ് ഓഫ് ചെയ്തു.