Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ജാമിഅ:സമ്മേളനം. ഗതാഗത നിയന്ത്രണം

ജാമിഅ:സമ്മേളനം. ഗതാഗത നിയന്ത്രണം
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ:നൂരിയ്യ: അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനം നടക്കുന്നതിനാല്‍ ഇന്ന് വൈകിയിട്ട് നാല് മുതല്‍ പട്ടിക്കാട് പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മേലാറ്റൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കാര്യവട്ടം-മാട് റോഡ്- മാനത്ത് മംഗലം വഴി പെരിന്തല്‍മണ്ണയിലെത്തണം. പാണ്ടിക്കാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ വലമ്പൂര്‍ റോഡ് - ഒരാടംപാലം- അങ്ങാടിപ്പുറം പ്രവേശിക്കണം. സമ്മേളനത്തിനെത്തുന്ന വാഹനങ്ങള്‍ പട്ടിക്കാട് ഹൈസ്‌കൂള്‍ ഗ്രൗണ്ട്, പള്ളിക്കുത്ത് സ്‌കൂള്‍ ഗ്രൗണ്ട്, പട്ടിക്കാട് മിനി സ്റ്റേഡിയം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്ന് പോലീസ് അറിയിച്ചു. 
സമ്മേളനം ദര്‍ശനയില്‍ തത്സമയം
പട്ടിക്കാട് ജാമിഅ:നൂരിയ്യ: അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനം ഇന്ന് വൈകിയിട്ട് ആറ് മുതല്‍ രാത്രി 11 വരെ ദര്‍ശന ടി.വി. തത്സമയം സംപ്രേഷണം ചെയ്യും.www.dubaiskssf.comലും , കേരള ഇസ്‌ലാമിക് ക്ലാസ്‌റൂമിലും തത്സമയം ലഭ്യമാകും.