Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മുഖ്യമന്ത്രി ഇന്ന് ഫൈസാബാദില്‍

മുഖ്യമന്ത്രി ഇന്ന് ഫൈസാബാദില്‍ 
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ഇന്ന് രാവിലെ 9 മണിക്ക് നടക്കുന്ന സ്‌നേഹ സദസ്സില്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കും. ഹംദുല്ലാ സഈദി എം.പി മുഖ്യാതിതിയായിരിക്കും. അഡ്വക്കേറ്റ് എന്‍.ശംസുദ്ദീന്‍ എം.എല്‍.എ പി.സുരേന്ദ്രന്‍ ഡോ.അബ്രഹാം പി.മാത്യൂ സംബന്ധിക്കും. വൈകുന്നേരം നലുമണിക്ക് നടക്കുന്ന മാധ്യമ വിചാരം പരിപാടിയില്‍ തുര്‍ക്കീ മൗലാനാ വൈസ്ചാന്‍സ്‌ലര്‍ മലയാള മനോരമാ ഡയറക്ടര്‍ തോമസ് ജേക്കബ്, ഡോ. സബാസ്റ്റ്യന്‍ പോള്‍, ചന്ദ്രികാ ചീഫ് എഡിറ്റര്‍ ടി.പി.ചെറുപ്പ കേരളാ പബ്ലീക് റിലേഷന്‍ ഡയറക്ടര്‍ എ.ഫിറോസ്, ബി.ബി.സി അംഗം സൈനുല്‍ ആബിദ് ഹുദവി, സത്യധാരാ പ്രതിനിധി അന്‍വര്‍ സാദിഖ് ഫൈസി സംബന്ധിക്കും. ഏഴുമണിക്ക് നടക്കുന്ന പൈതൃക വേര് മന്ത്രി മഞ്ഞളാം കുഴി അലി ഉദ്ഘാടനം ചെയ്യും. എം.എച്ച് ഇല്ല്യാസ് (ജാമിഅഃ മില്ലിയ്യഃ ന്യൂഡല്‍ഹി) മൗലിദ് ചരിത്രവും അധ്യാത്മികതയും വിഷയം സി.ഹംസ, മൗലിദുകളില്‍ ആദര്‍ശ വ്യതിയാനമോ വിഷയം എപി. മുസ്തഫല്‍ ഫൈസിയും അവതരിപ്പിക്കും.