Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

"കാരുണ്യത്തിന്റെ പ്രവാചകന്‍ സമാധാനത്തിന്റെ വസന്തം" ദുബൈ സുന്നി സെന്റര്‍ മീലാദ് ക്യാമ്പയിന്‍ തുടങ്ങി

"കാരുണ്യത്തിന്റെ പ്രവാചകന്‍ സമാധാനത്തിന്റെ വസന്തം" 
ദുബൈ സുന്നി സെന്റര്‍ മീലാദ് ക്യാമ്പയിന്‍ തുടങ്ങി 
എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി അംഗം റഫീഖ് സക്കറിയ ഫൈസി മുഖ്യ പ്രഭാഷണം നടത്തുന്നു
ദുബൈ :"കാരുണ്യത്തിന്റെ പ്രവാചകന്‍ സമാധാനത്തിന്റെ വസന്തം" എന്ന പ്രെമേയത്തില്‍ ദുബൈ സുന്നി സെന്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റബീ ഉല്‍ അവ്വല്‍ ഒന്ന് മുതല്‍ മുപ്പത് വരെ ആചരിക്കുന്ന മീലാദ് ക്യാമ്പയിന്റെ ഉത്ഘാടനം ജനുവരി 12 ശനി രാത്രി 8 മണിക്ക് അല്‍ വുഹൈദ സുന്നി സെന്റ്റില്‍ മദ്രസ്സയില്‍ പ്രമുഖ ഖുര്‍ ആന്‍ പണ്ടിതനും ദുബൈ സുന്നി സെന്റ്രര്‍ വൈസ് പ്രസിഡന്റുമായ ഉസ്താദ് അബ്ദുസ്സലാം ബാഖവി നിര്‍ വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി അംഗം റഫീഖ് സക്കറിയ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. 
ക്യാമ്പയിന്റെ ഭാഗമായി ജനുവരി 25 ന് വെള്ളിയാഴ്ച സ്ത്രീ സുരക്ഷിതത്വവും,ഇസ്ലാമിക വീക്ഷണവും എന്ന വിഷയത്തില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷകനായി സംബന്ധിക്കു സെമിനാറും ഫെബ്രുവരി 2ന് ശനിയാഴ്ച നടക്കു പ്രവാചക പ്രകീര്‍ത്തന സമ്മേളനത്തില്‍ സുപ്രസിദ്ധ പ്രഭാഷകനും, മട്ടന്നൂര്‍ സംയുക്ത ജമാഅത്ത് ഖാസിയുമായ മുസ്ഥഫാ ഹുദവി ആക്കോട് മദ്ഹുര്‍റസൂല്‍ പ്രഭാഷണവും നടത്തും. ഫെബ്രുവരി 08ന് വെള്ളിയാഴ്ച ദുബൈ ഇറാനി ക്ലബ്ബില്‍ വെച്ച് നടക്കു സമാപന സംഗമത്തില്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും, പ്രവാചക പ്രകീര്‍ത്തന പ്രഭാഷണങ്ങളും നടക്കും