Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ജൂനിയര്‍ കോളേജ് കലാമേള സമാപിച്ചു ഇമാം ഗസ്സാലി അക്കാഡമി ചാമ്പ്യന്‍മാര്‍

ജൂനിയര്‍ കോളേജ് കലാമേള സമാപിച്ചു
 ഇമാം ഗസ്സാലി അക്കാഡമി ചാമ്പ്യന്‍മാര്‍ 
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി നടന്ന ജൂനിയര്‍ കോളേജ്, ദര്‍സ് കലാമേള സമാപിച്ചു. 28 കോളേജുകളില്‍ നിന്നായി ഇരുനൂറില്‍ പരം വിദ്യാര്‍ത്ഥികളാണ് 54 ഇന പരിപാടികളില്‍ പങ്കെടുത്തത്. സീനിയര്‍ വിഭാഗത്തില്‍ 175 പോയിന്റ് നേടി ഇമാം ഗസ്സാലി അക്കാഡമി കൂളിവയല്‍ ചാമ്പ്യന്‍മാരായി. 151 പോയിന്റ് നേടി അല്‍-ഹസനാത്ത് മാമ്പുഴ രണ്ടും, 85 പേയിന്റ് നേടി ദാറുന്നജാത്ത് കുരവാരക്കുണ്ട് മൂന്നാം സ്ഥാനവും നേടി.
ജൂനിയര്‍ വിഭാഗത്തില്‍ 83 പോയിന്റ് നേടി ദാറുന്നജാത്ത് കരുവാരക്കുണ്ട് ഒന്നും, 81 പോയിന്റ് നേടി ഇമാം ഗസ്സാലി അക്കഡമി കൂളിവയല്‍ രണ്ടും, 42 പോയിന്റ് നേടി അല്‍ ഹസനാത്ത് മാമ്പുഴ മൂന്നാം സ്ഥാനവും നേടി. സബ്ജൂനിയര്‍ വിഭാഗത്തില്‍ സആദ വാരമ്പറ്റ 42 പോയിന്റ് നേടി ഒന്നാം സ്ഥാനവും അല്‍ഹസനാത്ത് മാമ്പുഴ രണ്ടും ബദ്‌രിയ്യ വേങ്ങര മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് അജ്മല്‍ പി.കെ ഇമാം ഗസ്സാലി അക്കാഡമി, ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദലി ശിഹാബ് ടി , ജൂനിയര്‍ വിഭാഗത്തില്‍ നഈം പി സആദ വാരാമ്പറ്റ യും കരസ്ഥമാക്കി