എസ്.കെ.എസ്.എസ്.എഫ്.മനുഷ്യജാലിക
ഇന്ന്
കാസര്‍കോട് : രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന മനുഷ്യജാലികയും ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരത്തിന്റെ നബിദിന പ്രഭാഷണവം ഇന്ന് കാസര്‍കോട്ട് നടക്കും. പുതിയ ബസ് സ്റ്റാന്റിന് സമീപത്തുള്ള സമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ യു.ബഷീര്‍ ഉളിയത്തടുക്ക പതാക ഉയര്‍ത്തിയതോടെ പരിപാടിക്ക് തുടക്കമായി.പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ എസ്.കെ.എസ്.എസ്.എഫ്.ജില്ല പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ജനറല്‍ കണ്‍വീനര്‍ ഹാരിസ് ദാരിമി ബെദിര, എന്‍.ഐ. ഹമീദ് ഫൈസി, ഹമീദ് മദനി തായലങ്ങാടി, ഫാറൂഖ് കൊല്ലമ്പാടി, പൂക്കോയ തങ്ങള്‍ മുട്ടത്തൊടി, ടി.എ.മുഹമ്മദ് കുഞ്ഞി തുരുത്തി, എസ്.പി.സ്വലാഹുദ്ധീന്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, ബഷീര്‍ ദാരിമി തളങ്കര, എം.എ.ഖലീല്‍, മൊയ്തീന്‍ ചെര്‍ക്കള, എ.എ.സിറാജുദ്ധീന്‍, ഹാരിസ് ബെദിര, കുഞ്ഞാലി കൊല്ലമ്പാടി, അബ്ദുല്‍ റഹ്മാന്‍ ഉളിയത്തടുക്ക, ഇബ്രാഹിം ദാരിമി, ഇഖ്ബാല്‍ തളങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു.
2.30ന് നടക്കുന്ന മൗലീദ് പരായണത്തിന് സമസ്തയുടെ പ്രമുഖ നേതാകള്‍ നേതൃത്വം നല്‍കും. മനുഷ്യജാലിക റാലി വൈകുന്നേരം 3മണിക്ക് തായലങ്ങാടി മദ്രസാഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കും. ശേഷം ആയിരങ്ങള്‍ അണിനിരക്കുന്ന റാലിയുടെ മുന്‍ നിരയില്‍ ജില്ല ഭാരവാഹികളും അതിന് പിന്നില്‍ ജില്ല പ്രവര്‍ത്തക സമിതി അംഗങ്ങളും അതിന് പിന്നില്‍ സംഘടനയുടെ പതാകയേന്തി ബാഡ്ജും ധരിച്ച കുങ്കുമ കളര്‍ തൊപ്പി അണിഞ്ഞ 111 വിഖായ സമിതി അംഗങ്ങളും അതിന്റെ പിന്നില്‍ വെള്ള തൊപ്പി ധരിച്ച 111 ത്വലബ വിംഗ് അംഗങ്ങളും അതിന്റെ പിന്നില്‍ പച്ച തൊപ്പി ധരിച്ച കാമ്പസ്‌സമിതി അംഗങ്ങളും അണിനിരയ്ക്കും. അതിന്റെ പിന്നില്‍ മുത്തഅല്ലിമീങ്ങള്‍, മുഅല്ലിമീങ്ങള്‍, സാധാരണ പ്രവര്‍ത്തകര്‍ എന്നി ക്രമത്തില്‍ അനുഗമിക്കും. റാലി ട്രാഫിക്ക് ജംഗ്ഷന്‍,എം.ജി.റോഡ് വഴി പുതിയ ബസ്റ്റാന്‍രിന് സമീപത്ത് സമാപിക്കും. സമാപന പരിപാടിയില്‍ 333 അംഗങ്ങള്‍ ദേശിയ പതാകയ്ക്ക സമാനമായി അണിനിരന്ന് സാധാരണ പ്രവര്‍ത്തകരോടപ്പം ജാലിക തീര്‍ക്കും. സമാപന പരിപാടിയില്‍ ഫരീദ് റഹ്മാനി കാളിഗാവ് പ്രമേയ പ്രഭാഷണവും ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരം നബിദിന പ്രഭാഷണവും നടത്തും. സമസ്തയുടെയും വിവിധ രാഷ്ട്രീയ-മത-സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും.





