ജാമിഅഃ ഇമാമിനെ ആദരിക്കുന്നു
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ജാമിഅഃ മസ്ജിദ് ഇമാം സയ്യിദ് മുത്തുക്കോയ തങ്ങളെ ആദരിക്കുന്നു. ജാമിഅഃയുടെ സ്ഥാപിത കാലം തൊട്ട് പള്ളിയില്‍ ഇമാമായി പ്രവര്‍ത്തിക്കുന്ന മുത്തു തങ്ങള്‍ സേവന വീഥിയില്‍ 50 വര്‍ഷം തികച്ചിരിക്കുകയാണ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ബഹ്‌റൈന്‍ കമ്മറ്റിയാണ് തങ്ങള്‍ക്ക് ഉപഹാരവും പ്രശസ്തി പത്രവും നല്‍കി ആദരിക്കുന്നത്.





