Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ജാമിഅഃ നൂരിയ്യഃ നവോത്ഥാനത്തിന്റെ അമ്പതാണ്ടുകള്‍

ജാമിഅഃ നൂരിയ്യഃ നവോത്ഥാനത്തിന്റെ അമ്പതാണ്ടുകള്‍  

നന്തമായ കാലപ്രവാഹത്തിനിടയില്‍ ചരിത്ര ത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന രംഗ മുഹൂര്‍ത്തങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിക്കുന്നു. അവയില്‍ ചിലത് നവോത്ഥാനത്തിന്റെ സൂര്യശോഭ പകര്‍ന്ന് നൂറ്റാണ്ടുകളോളം ജനപഥങ്ങള്‍ക്ക് നേരിന്റെ ദിശാബോധം നല്‍കുന്നു. കേരളമുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അത്തരമൊരു ചരിത്രത്തിന്റെ നാഴികക്കല്ലും നവോത്ഥാനത്തിന്റെ പ്രഭവ കേന്ദ്രവുമായിരുന്നു പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളജ്. ഹിജ്‌റ 1382 റമസാന്‍ 8ന് (1963 ഫെബ്രുവരി) അക്കാലത്തെ ഏറ്റവും വലിയ സൂഫീ പണ്ഡിതനും സയ്യിദുമായിരുന്ന കോഴിക്കോട് കോയവീട്ടില്‍ ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ തറക്കല്ലിടുകയും 1382 ശവ്വാല്‍ 22ന് (1963 മാര്‍ച്ച് 18) ലോകോത്തര ഇസ്‌ലാമിക പണ്ഡിതന്‍ ശംസുല്‍ ഉലമാ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്ത ജാമിഅഃ സേവന വീഥിയില്‍ അമ്പതാണ്ട് പിന്നിട്ടിരിക്കുകയാണ്. more>>>