കാളമ്പാടി ഉസ്താദ് അവാര്‍ഡ് വിജയികള്‍
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് ഓസ്‌ഫോജ്‌ന ഖത്തര്‍ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ കാളമ്പാടി ഉസ്താദ് അവാര്‍ഡിന് വേണ്ടി നടത്തിയ പ്രബന്ധ മല്‍സരത്തില്‍ സി.കെ മൊയ്തീന്‍ കുട്ടി ഫൈസി ഒന്നാം സ്ഥാനവും അന്‍വര്‍ സാദിഖ് ഫൈസി താനൂര്‍ രണ്ടാം സ്ഥാനവും ദാറുല്‍ ഹുദാ പി.ജി വിദ്യാര്‍ത്ഥി മുഹമ്മദ് ഉനൈസ് ടി.പി വിളക്കോട് മൂന്നാം സ്ഥാനവും നേടി. ദര്‍സീ കിതാബുകള്‍ ചരിത്രവും സ്വാധീനവും എന്നതായിരുന്നു പ്രബന്ധ വിഷയം. ഒന്നാം സ്ഥാനത്തിന് പതിനായിരം രൂപയും രണ്ടാം സ്ഥാനത്തിന് പതിനായിരം രൂപയും, മൂന്നാം സ്ഥാനത്തിന് അയ്യായിരം രൂപയുമാണ് അവാര്‍ഡ് തുക. വിജയികള്‍ക്കുള്ള അവാര്‍ഡ് ജനുവരി 13ന് ഞായറാഴ്ച 11 മണിക്ക് ഫൈസാബാദ് നഗരിയില്‍ നടക്കുന്ന ഓസ്‌ഫോജ്‌ന കണ്‍വെന്‍ഷനില്‍ വെച്ച് വിതരണം ചയ്യും.





