Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സ്ത്രീപീഡനങ്ങള്‍ക്ക് പരിഹാരം പര്‍ദ ധരിക്കല്‍ മാത്രമല്ല -ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍

സ്ത്രീപീഡനങ്ങള്‍ക്ക് പരിഹാരം പര്‍ദ ധരിക്കല്‍ മാത്രമല്ല -ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍
കോഴിക്കോട്: സ്ത്രീപീഡനങ്ങള്‍ക്കുള്ള പരിഹാരം സ്ത്രീകള്‍ പര്‍ദ ധരിക്കല്‍ മാത്രമാണെന്ന് ഇസ്‌ലാം എവിടെയും പറഞ്ഞിട്ടില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ പറഞ്ഞു. സമസ്ത മിലാദ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
സ്ത്രീയെ ഉപഭോഗവസ്തുവായി മാത്രംകണ്ട ആധുനിക സംസ്‌കാരത്തിന്റെ ജീര്‍ണിച്ചുവരുന്ന മുഖമാണ് വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളിലൂടെ പ്രകടമാവുന്നത്. സ്വസ്ഥപൂര്‍ണമായ സാമൂഹിക ജീവിതം ഒരുക്കിയതിന്റെ ഒരുഭാഗം മാത്രമാണ് പര്‍ദയും അനുബന്ധകാര്യങ്ങളും -അദ്ദേഹം തുടര്‍ന്നു.
കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. ആര്‍.വി. അബാസ് ദാരിമി, അബ്ദുസ്സമ്മദ് പൂക്കോട്ടൂര്‍, റഹ്മത്തുല്ല ഖാസിമി മൂത്തേടം, ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍, മുസ്തഫ മുണ്ടുപാറ, നാസര്‍ഫൈസി കൂടത്തായി, എം.സി. മായിന്‍ഹാജി, ഹംസ ബാഫഖി, സലാം ഫൈസി മുക്കം എന്നിവര്‍ പ്രസംഗിച്ചു.