Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക ഇന്ന് എടപ്പാളില്‍

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക ഇന്ന് എടപ്പാളില്‍ 
മലപ്പുറം: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ജില്ലാ കേന്ദ്രങ്ങളിലെ കൂട്ടായ്മ മലപ്പുറം ജില്ലയിലെ എടപ്പാളില്‍ നടക്കും. തീവ്രവാദത്തിനും വര്‍ഗീയതക്കുമെതിരെ സൗഹൃദത്തിന്റെ കൂട്ടായ്മ ഒരുക്കുകയാണ് ജാലികയിലൂടെ ലക്ഷ്യമിടുന്നത്. വളരുന്ന തലമുറയില്‍ രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കുകയും മതസൗഹാര്‍ദ്ദത്തിന്റെ മലയാള മണ്ണില്‍ തീവ്രതയുടേയും വര്‍ഗീയതയുടേയും വിത്ത് പാകാന്‍ ശ്രമിക്കുന്നവരെ മനുഷ്യസ്‌നേഹികളുടെ കൂട്ടായ്മയിലൂടെ പ്രതിരോധിക്കുകയുമാണ് മനുഷ്യജാലികയിലൂടെ എസ്.കെ.എസ്.എസ്.എഫ് ചെയ്യുന്നത്. ഏഴാമത് മനുഷ്യജാലികയാണ് ഇത്തവണ നടക്കുന്നത്.
ഇന്ന് രാവിലെ ഒമ്പതിന് ജാലിക നഗരിയില്‍ സമസ്ത പ്രസിഡന്റ് ശൈഖുനാ സി. കോയക്കുട്ടി മുസ്‌ലിയാര്‍ ദേശീയ പതാക ഉയര്‍ത്തും. വൈകീട്ട് നാലിന് എടപ്പാള്‍ കുറ്റിപ്പുറം റോഡില്‍ ഗോവിന്ദ ഗ്രൗണ്ടില്‍ നിന്നാരംഭിക്കുന്ന റാലി തൃശൂര്‍ റോഡില്‍ ജാലിക നഗരിയില്‍ സംഗമിക്കും. വിഖായ, ത്വലബ, കാമ്പസ് വിഭാഗങ്ങളിലായി 101 വീതം പ്രവര്‍ത്തകര്‍ മുന്‍നിരയില്‍ പ്രത്യേക വേഷത്തില്‍ അണിനിരക്കും.
സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് ങ്ങള്‍ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാം മുഖ്യാതിഥിയായിരിക്കും. ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് ങ്ങള്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സത്താര്‍ പന്തലൂര്‍ പ്രമേയപ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് ങ്ങള്‍, സമസ്ത ജില്ലാ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നോവലിസ്റ്റ് പി. സുരേന്ദ്രന്‍, മുന്‍ എം.പി. സി.ഹരിദാസ്, അഷ്‌റഫ് കോക്കൂര്‍, ഹുസൈന്‍കുട്ടി മൗലവി, അബ്ദുല്‍ഖാദര്‍ ഖാസിമി സംബന്ധിക്കും. ഉച്ചക്ക് 12ന് പ്ലാനിങ് സെല്‍ യോഗവും 2ന് വളടിയര്‍ മീറ്റും മൂന്നിന് വിഖായ സംഗമവും നടക്കും. രാത്രി ഏഴിന് അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ മദ്ഹ് പ്രഭാഷണവും നടക്കും.