Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സുവര്‍ണ്ണം എക്‌സ്‌പോ ഇന്ന് സമാപിക്കും

സുവര്‍ണ്ണം എക്‌സ്‌പോ ഇന്ന് സമാപിക്കും
GOLDEN WALK :സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സുവര്‍ണ്ണം എക്‌സ്‌പോയില്‍ ആവിശ്കരിച്ച ജബലുറഹ്മയുടെ അരികില്‍
പട്ടിക്കാട് : ജാമിഅഃ നൂരയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് ജാമിഅഃ വിദ്യാര്‍ത്ഥി സംഘടന ഒരുക്കിയ സുവര്‍ണ്ണം 13 എക്‌സിബിഷന്‍ ഇന്ന് സമാപിക്കും. ആറാം തിയ്യതി ഞായറാഴ്ച കേന്ദ്ര മന്ത്രി ഡോ. ശശി തരൂര് ഉദ്ഘാടനം ചെയ്ത എക്‌സിബിഷന്‍ ആയിരങ്ങളെ ആകര്‍ഷിച്ചു. മതവും ചിത്രവും പൈതൃകവും ആധുനിക ശാസ്ത്രവും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രദര്‍ശനങ്ങള്‍ ഏറെ കൗതുകകരമാണ്. ഇസ്‌ലാമിക നവ ജാഗരണത്തിന്റെ ചരിത്ര വഴികള്‍ ആധുനിക സമൂഹത്തോട് സുന്ദരമായി സംവദിക്കുന്ന എക്‌സ്‌പോ മാനവ വിമോചനത്തിന് തുടക്കം കുറിച്ച ഹിറാഗുഹയും അതിലൂടെ കടന്ന് പോവുമ്പോഴുള്ള 'ഇഖ്‌റഇ'ന്റെ പാരായണവും ഏറെ ശ്രദ്ധേയമായിരുന്നു. ജബലു റഹ്മയും സുഫ്ഫത്ത് തറയും പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ പശ്ചാത്തലവും ഏറെ ചിന്തകളുണര്‍ത്തുന്നതാണ്. ഇസ്‌ലാമിക സന്ദേശവുമായി പ്രവാചക അനുയായികള്‍ കേരളത്തിലേക്ക് കടന്നു വന്ന പായക്കപ്പലും, ആദ്യകാല ജ്ഞാന മാര്‍ഗമായിരുന്ന ഓത്തു പള്ളിയുടേയും പ്രസിദ്ധമായ പൊന്നാനി പള്ളിയുടേയും ആവിഷ്‌കരണമാണ് മറ്റൊരു പ്രത്യേകത. സമസ്തയുടെ പിന്നിട്ട വഴികള്‍, ഖുര്‍ആനിലെ ശാസ്ത്രം, ഇസ്‌ലാമിക് ആര്‍ട്ട് ഗ്യാലറി, ശിഹാബ് തങ്ങളുടെ ജീവ ചരിത്രം ഒപ്പിയെടുക്കുന്ന ഫോട്ടോകള്‍, യുദ്ധത്തിനും അനീതിക്കുമെതിരെയുള്ള വിവിധ കൊളാഷ് പ്രദര്‍ശനങ്ങള്‍ക്കൊപ്പം ഐ.എസ്.ആര്‍.ഒ, പ്ലാനിറ്റോറിയം, എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് ഉള്‍പ്പെടെ നിരവധി സ്റ്റാളുകള്‍ നഗരിയില്‍ ഒരുക്കിയിട്ടുണ്ട്