Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഫൈസാബാദ് ഒരുങ്ങി ജാമിഅഃ ഗോള്‍ഡന്‍ ജൂബിലിക്ക് ഇന്ന് സമാരംഭം


ഫൈസാബാദ് ഒരുങ്ങി 
ജാമിഅഃ ഗോള്‍ഡന്‍ ജൂബിലിക്ക് ഇന്ന് സമാരംഭം
പെരിന്തല്‍മണ്ണ: മത-സാമൂഹിക -നവോത്ഥാന രംഗത്തെ പ്രോജ്വല നേതൃത്വമായി തലയുയര്‍ത്തി നില്‍ക്കുന്ന പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലി സമാപന പരിപാടികള്‍ക്ക് ഇന്ന് (ബുധന്‍) സമാരംഭം കുറിക്കും കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ മത-സാമൂഹിക-വിദ്യഭ്യാസ മേഖലകളുടെ നായകത്വം വഹിക്കുന്ന ജാമിഅഃ നൂരിയ്യയുടെ സ്വീകാര്യതയും സ്വാധീനവും വിളംബരം ചെയ്യുന്നതാവും ഗോള്‍ഡന്‍ ജൂബിലി മഹാ സമ്മേളനം. അഞ്ചു ദിവസങ്ങളിലായി ഇരുപതില്‍ പരം സമ്മേളനങ്ങളാണ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടക്കുക. കേന്ദ്ര-സംസ്ഥാന മാന്ത്രിമാര്‍, ദേശീയ അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ ഉന്നത പണ്ഡിതന്‍മാര്‍ പത്ര പ്രവര്‍ത്തന രംഗത്തെ പ്രമുഖര്‍ സാഹിത്യ കാരന്‍മാര്‍ തുടങ്ങിയ സമൂഹത്തിന്റെ നാനാ തുറയിലുള്ള വിശിഷ്ഠ വ്യക്തിത്വങ്ങള്‍ ഫൈസാബാദിന്റെ അതിതികളായെത്തിച്ചേരും. more....