Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഇസ്‌ലാമിനെ തകര്‍ക്കാന്‍ സയണിസം എക്കാലത്തും പരിശ്രമിച്ചിട്ടുണ്ട് : ഡോ. എം.കെ മുനീര്‍

ഇസ്‌ലാമിനെ തകര്‍ക്കാന്‍ സയണിസം എക്കാലത്തും പരിശ്രമിച്ചിട്ടുണ്ട് : ഡോ. എം.കെ മുനീര്‍ 
പെരിന്തല്‍മണ്ണ : ഇസ്‌ലാമിനെ തകര്‍ക്കാന്‍ സയണിസം എക്കാലത്തും പരിശ്രമിച്ചിട്ടുണ്ടെന്നും അതിനെ ചെറുക്കാന്‍ പ്രാപ്തമായ പണ്ഡിത സമൂഹത്തെയാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്നും സാമൂഹ്യ ക്ഷേമ-പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ പ്രസ്താവിച്ചു. ജാമിഅ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംഘടിക്കപ്പെട്ട ഇസ്‌ലാമിക സമൂഹം എന്ന സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത കലാലയങ്ങള്‍ അത്തരം പണ്ഡിത സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നേതൃത്വം നല്‍കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. പര്‍ദ്ദക്കുള്ളിലെ സ്ത്രീ സുരക്ഷിതയാണെന്ന് സമകാലിക സംഭവങ്ങള്‍ തെളിയിക്കുന്നുവെന്നും പ്രവാചകന്റെ ഭരണ വ്യവസ്ഥിക്ക് തുല്യമായ മറ്റൊന്ന് ലോകത്തില്ലെന്നും അദ്ദേഹം തന്റെ മുഖ്യ പ്രഭാഷണത്തില്‍ സൂചിപ്പിച്ചു. ഇന്ത്യ-അറബ് കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഡോക്ടര്‍ ദിക്‌റുറഹ്മാന്‍ മുഖ്യാതിഥിയായിരുന്നു. മുസ്‌ലിം ലോകത്തെ സയണിസ്റ്റ് അജണ്ടകള്‍ എന്ന വിഷയം ഡോ. ബഹാഉദ്ദീന്‍ ഫൈസി നദ്‌വി, അസന്തുലിതാവസ്ഥയുടെ കേരളീയ പരിപ്രേക്ഷ്യം എന്ന വിഷയം ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവിയും വിഷയം അവതരിപ്പിച്ചു. പിണങ്ങോട് അബൂബക്കര്‍, കുട്ടി അഹ്മദ് കുട്ടി, എ. അബ്ബാസ് സേട്ട് സംസാരിച്ചു.