Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

റഹ്മാനിയ്യ റൂബി ജൂബിലി ബ്ലോഗ് പ്രകാശനം

റഹ്മാനിയ്യ റൂബി ജൂബിലി ബ്ലോഗ് പ്രകാശനം 
 കടമേരി റഹ്മാനിയ്യ റൂബി ജൂബിലി ബ്ലോഗ് പ്രകാശനകര്‍മം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനംചെയ്യുന്നു.
കടമേരി: ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി മത പ്രബോധന രംഗം കൂടുതല്‍ വികസിപ്പിക്കാനും പുതുനൂറ്റാണ്ടിലെ വിദ്യകളെ മത വിദ്യയോട് സമന്വയിപ്പിച്ച് വിദ്യഭ്യാസ രംഗത്തെ ശാസ്ത്രീയമാക്കാനും പ്രബോധക സമൂഹം തയ്യാറാവണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പ്രസ്താവിച്ചു. സമന്വയത്തിന്റെ നാല്‍പ്പതാണ്ട് എന്ന പ്രമേയാധിഷ്ടിതമായി ഏപ്രില്‍ 18, 19, 20, 21 തിയ്യതികളില്‍ നടക്കുന്ന കടമേരി റഹ്മാനിയ്യ അറബിക്ക് കോളേജ് റൂബി ജൂബിലി ആഘോഷങ്ങളുടെ പ്രചരണാര്‍ത്ഥം തയ്യാര്‍ ചെയ്ത ബ്ലോഗിന്റെ ലോഞ്ചിംഗ് കര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം. 
ചടങ്ങില്‍ റഹ്മാനിയ്യ മാനേജര്‍ ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. സൈനുദ്ധീന്‍ മുസിലിയാര്‍, കോടൂര്‍ മുഹ്‌യദ്ധീന്‍ മുസ്‌ലിയാര്‍, മുടിക്കോട് മുഹമ്മദ് മുസ്‌ലിയാര്‍, മാഹിന്‍ മുസ്‌ലിയാര്‍, യൂസുഫ് മുസ്‌ലിയാര്‍, സി. എച്ച്, മഹമൂദ് സഅദി, ചിറക്കല്‍ ഹമീദ് ഫൈസി, ബഷീര്‍ ഫൈസി ചീക്കോന്ന്, അന്ത്രു മാസ്റ്റര്‍ കുണ്ടു കുളങ്ങര, മനാഫ് മാസ്റ്റര്‍, കെ. ടി അബ്ദുറഹിമാന്‍, മൊയ്തു ഫൈസി നിട്ടൂര്‍, സുഹൈല്‍ റഹ്മാനി കുമരംപുത്തൂര്‍, കബീര്‍ റഹ്മാനി കാക്കുനി, എന്‍. പി. കെ ഫൈസി, മരുന്നൂര്‍ ഹമീദ് ഹാജി, അബ്ദുനാസര്‍ ബാഖവി, റഹീം തെയ്യാല, ത്വയ്യിബ് കുയ്‌തേരി പ്രസംഗിച്ചു. നാസര്‍ നദ്‌വി ശിവപുരം സ്വാഗതവും മുഹമ്മദ് റഹ്മാനി തരുവണ നന്ദിയും പറഞ്ഞു.