എസ്.എം.എഫ് ജില്ലാ സമ്മേളനം ഏപ്രില്‍ 13, 14 തിയ്യതികളില്‍ ദാറുല്‍ ഹുദായില്‍
തിരൂരങ്ങാടി: സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം ഏപ്രില്‍ 13,14 തിയ്യതികളില്‍ ചെമ്മാട് ദാറുല്‍ ഹുദായില്‍ വെച്ച് നടത്തുവാന്‍ ബുധനാഴ്ച്ച ചേര്‍ന്ന ജില്ലാ കമ്മിറ്റി സ്വാഗത സംഘ സംയുക്ത യോഗം തീരുമാനിച്ചു. സമ്മേളന പ്രചരണാര്‍ത്ഥം മലപ്പുറം, മേലാറ്റൂര്‍, പെരിന്തല്‍മണ്ണ, കാളികാവ്, നിലമ്പൂര്‍, എടക്കര, മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, ചേളാരി, തിരൂരങ്ങാടി, തിരൂര്‍ താനൂര്‍, കുറ്റിപ്പുറം, വളവന്നൂര്‍, പൊന്നാനി മേഖലകളില്‍ ഫെബ്രുവരിയില്‍ കണ്‍വെന്‍ഷനുകളും മാര്‍ച്ചില്‍ മലപ്പുറത്ത് ജില്ലാ കൌണ്‍സിലും നടത്തുവാനും യോഗം തീരുമാനിച്ചു. മഹല്ലു ശാക്തീകരണത്തിന് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് സമ്മേളനം ലക്ഷ്യമാക്കുന്നത്.
പതിനയ്യായിരം പേര്‍ ക്യാമ്പില്‍ പങ്കെടുക്കും. ദാറുല്‍ ഹുദായില്‍ ചേര്‍ന്ന യോഗം സമസ്ത ജില്ലാ സെക്രട്ടറി പി. കുഞ്ഞാണി മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, ഏ. കെ ആലിപ്പറമ്പ്, ഇസ്ഹാഖ് ബാഖവി, ജഅ്ഫര്‍ ഹുദവി വാലഞ്ചേരി പ്രസംഗിച്ചു. ഡോ. യു.വി.കെ മുഹമ്മദ്, കാളാവ് സൈതലവി മുസ്ലിയാര്‍, കെ. എം സൈതലവി ഹാജി, ഉണ്യാമ്പത്ത് ഹംസ ഹാജി, കെ. സൈതുട്ടി ഹാജി, ഇല്ലത്ത് മൊയ്തീന്‍ ഹാജി, പി. സി. മുസ്ഥഫ ഹാജി, എസ്.കെ.പി.എം തങ്ങള്‍, പി. വി. മുഹമ്മദ് മൌലവി, കെ. മൂസ മൌലവി, പി. റഫീഖ് അഹ്മദ്, കെ.എം കുട്ടി, യൂസുഫ് ഫൈസി, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, എന്‍. മൂസക്കുട്ടി ഹാജി, കെ.വി അബുട്ടി ഹാജി, പി.എ മൌലവി അച്ചനമ്പലം തുടങ്ങിയവര്‍ പങ്കെടുത്തു. യു. ശാഫി ഹാജി സ്വാഗതവും അബ്ദുല്‍ അസീസ് ബാഖവി നന്ദിയും പറഞ്ഞു




