ശൈഖുന സി .എം ഉസ്താദ് അനുസ്മരണവും കലാ സാഹിത്യ മത്സരവും ഇന്ന് (22)
ദുബൈ : ദുബൈ എസ്.കെ. എസ്.എസ്.എഫ് കാസറഗോഡ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശൈഖുന സി .എം ഉസ്താദ് അനുസ്മരണവും കലാ സാഹിത്യ മത്സരവും ഫെബ്രു: 22(ഇന്ന്) ദു ബൈ കെ.എം. സി.സി . ഓഡിറ്റൊറി യത്തില്‍ നടക്കും. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, ബഷീര്‍ വള്ളിക്കോത്ത്, തജുദ്ധീന്‍ ബാഖവി കൊല്ലം തുടങ്ങിയവര്‍ സംബന്ധിക്കും.
തുടര്‍ന്ന് ഖിറാഅത്ത് ,മലയാള പ്രസംഗം ,മലയാള ഗാനം(ഇസ്ലാമികം), അറബി ഗാനം എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തും





