കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ച; സന്ദേശയാത്ര ഇന്ന് (23 ശനി) ആരംഭിക്കും
ബദിയടുക്ക : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍ ഫെബ്രവരി 26, 27, 28 തിയതികളില്‍ കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി പ്രചരണ കമ്മിറ്റി സംഘടിപ്പിക്കുന്ന സന്ദേശയാത്ര ഇന്ന് (ശനി) രാവിലെ 9 മണിക്ക് നെക്രാജ മഖാം സിയാറത്തോടു കൂടി സ്വാഗതസംഘം ചെയര്‍മാന്‍ യു.എം.അബ്ദുറഹ്മാന്‍ മൗലവി ജാഥ നായകന്‍ കെ.എം.മൂസ മൗലവി പതാക കൈമാറി ഉല്‍ഘാടനം ചെയ്യും.
പരിപാടിയാല്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ബിഎച്ച് അബ്ദുല്ല കുഞ്ഞി, ജനറല്‍ കണ്‍വീനര്‍ റഷീദ് ബെളിഞ്ചം,ട്രഷറര്‍ മാഹിന്‍ കേളോട്ട്, ചെര്‍ക്കള അഹമദ് മുസ്ലിയാര്‍, ഫസലുറഹ്മാന്‍ ദാരിമി കുമ്പടാജ,ഇ.പി.ഹംസത്തു സഅദി, സുബൈര്‍ദാരിമി പൈക്ക,സി.എ.അബൂബക്കര്‍, കോട്ട അബ്ദുറഹ്മാന്‍ ഹാജി, ഹസൈനാര്‍ ഫൈസി ബിജന്തടുക്ക, മുനീര്‍ ഫൈസി ഇടിയടുക്ക,റസ്സാഖ് അര്‍ശദി കുമ്പടാജ, അബൂബക്കര്‍ മൗലവി ചൂരിക്കോട്, മൊയ്തീന്‍ കുഞ്ഞി മൗലവി,അബ്ദുള്‍ ഖാദര്‍ ബാറടുക്ക, കെ.എച്ച് അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ഹമീദ് ബാറക്ക,ബഷീര്‍ മൗലവി കുമ്പടാജ, ആദം ദാരിമി, ജലാലുദ്ധീന്‍ ദാരിമി, സിദ്ധീഖ് ബെളിഞ്ചം തുടങ്ങിയവര്‍ സംബന്ധിക്കും.
കണ്ണിയത്ത് ആണ്ട് നേര്‍ച്ച; സ്വാഗതസംഘയോഗം ഇന്ന് (ശനി)
ബദിയടുക്ക : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍ ഫെബ്രവരി 26,27,28 തിയതികളില്‍ കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും സംഘടിപ്പിക്കും. പരിപാടിയുടെ സ്വാഗതസംഘയോഗം ഇന്ന് (ശനി) രാവിലെ 9മണിക്ക് നെക്രാജയില്‍ ചേരുമെന്ന് ജനറല്‍ കണ്‍വീനര്‍ റഷീദ് ബെളിഞ്ചം അറിയിച്ചു.





