ബദിയടുക്കയില്‍ കണ്ണിയത്ത് ഉസ്താദ്
ആണ്ട് നേര്‍ച്ച 26ന് ആരംഭിക്കും
ബദിയടുക്ക : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍ ഫെബ്രവരി 26,27,28 തിയതികളില്‍ കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും സംഘടിപ്പിക്കും. 26 ന് രാവിലെ 9 മണിക്ക് പൈവളിഗ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പെര്‍ഡാല മഖാം സിയാറത്തിന് നേതൃത്വം നല്‍കും.10 മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ യു.എം.അബ്ദുറഹ്മാന്‍ മൗലവി പതാക ഉയര്‍ത്തും.ഉച്ചയ്ക്ക് 2മണിക്ക് നടക്കുന്ന മാനവസൗഹൃദ സമ്മേളനം മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ എം.പി. അബ്ദു സമദ് സമദാനി ഉല്‍ഘാടനം ചെയ്യും.ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും.
27ന് രാവിലെ 10മണിക്ക് മുഅല്ലിം-മാനേജ്‌മെന്റ് സംഗമം ബി.എച്ച്.അബ്ദുല്ല കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചെര്‍ക്കളം അബ്ദുല്ല ഉല്‍ഘാടനം ചെയ്യും.റഫീഖ് സക്കരിയ ഫൈസി കോഴിക്കോട് വിഷയം അവതരിപ്പിക്കും.വൈകുന്നേരം 7മണിക്ക് നടക്കുന്ന മതപ്രഭാഷണ പരിപാടി ഹംസത്തു സഅദിയുടെ അധ്യക്ഷതയില്‍ ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി ഉല്‍ഘാടനം ചെയ്യും. കടക്കല്‍ നിസാമുദ്ദീന്‍ ബാഖവി പ്രഭാഷണം നടത്തും.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.
28ന് വ്യാഴാഴ്ച്ച വൈകുന്നേരം 7മണിക്ക് നടക്കുന്ന സമാപനപരിപാടി കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും.കുമ്പോല്‍ സയ്യിദ് കെ.എസ്.അലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും.റഹ്മത്തുള്ള ഖാസിമി മുത്തേടം മുഖ്യപ്രഭാഷണം നടത്തും.രാത്രി 10മണിക്ക് നടക്കുന്ന ദിഖ്‌റ്-ദുഅ മജ്‌ലിസിന് ജി.എസ്.അബ്ദുല്‍ ഹമീദ് ദാരിമി നായിന്‍മാര്‍മൂല നേതൃത്വം നല്‍കും.
സ്വാഗതസംഘം ചെയര്‍മാന്‍ യു.എം.അബ്ദുറഹ്മാന്‍ മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരിപാടിയുടെ വിജയത്തിന് വേണ്ടി വിവിധ പദ്ദതികള്‍ തയ്യാറാക്കി. ജനറല്‍ കണ്‍വീനര്‍ റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.ചെര്‍ക്കള അഹമദ് മുസ്ലിയാര്‍, ഫസലുറഹ്മാന്‍ ദാരിമി കുമ്പടാജ, ബിഎച്ച് അബ്ദുല്ല കുഞ്ഞി, സുബൈര്‍ദാരിമി പൈക്ക,സി.എ.അബൂബക്കര്‍, കോട്ട അബ്ദുറഹ്മാന്‍ ഹാജി,കെ.എ. മൂസ മുസ്ലിയാര്‍, അബ്ദുല്ല ചാല്‍കര,ഹസൈനാര്‍ ഫൈസി ബിജന്തടുക്ക, മുനീര്‍ ഫൈസി ഇടിയടുക്ക,റസ്സാഖ് അര്‍ശദി കുമ്പടാജ, കുഞ്ഞഹ്മദ് പൈക്ക,അബൂബക്കര്‍ മൗലവി ചൂരിക്കോട്, മൊയ്തീന്‍ കുഞ്ഞി മൗലവി, അബ്ദുള്‍ ഖാദര്‍ ബാറടുക്ക, കെ.എച്ച് അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ഹമീദ് ബാറക്ക, മൂസ വിദ്യാഗിരി,ആലികുഞ്ഞി ദാരിമി, അഹമദ് മൗലവി എ.പി.സര്‍ക്കിള്‍, ബഷീര്‍ മൗലവി കുമ്പടാജ, ഗഫൂര്‍ പള്ളത്തടുക്ക, ജലാലുദ്ധീന്‍ ദാരിമി, സിദ്ധീഖ് ബെളിഞ്ചം തുടങ്ങിയവര്‍ സംബന്ധിച്ചു.





