ഹജ്ജ് അപേക്ഷകര്‍ക്ക് മാര്‍ഗദര്‍ശന ക്ലാസ് 6ന് തിരൂരില്‍
പൊന്നാനി: :കേരള ഹജ്ജ് കമ്മറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിനു പോകാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് അപേക്ഷ തയ്യാറാക്കുന്നതിനു വേണ്ട മാര്‍ഗദര്‍ശന ക്ലാസ് 6ന് കാലത്ത് 10 മണിക്ക് തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ നടക്കും.കേന്ദ്ര ഹജ്ജ് കമ്മറ്റിയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ മാര്‍ഗദര്‍ശന ക്ലാസിനു ഹജ്ജ് കമ്മറ്റി ട്രെയിനര്‍മാര്‍ നേതൃത്വം നല്‍കും. ഫെബ്രുവരി 6നു തുടങ്ങുന്ന ഹജ്ജ് അപേക്ഷാ വിതരണവും പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കലും മാര്‍ച്ച് 20നു സമാപിക്കും.അപേക്ഷകരും അപേക്ഷകരെ സഹായിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരും ക്ലാസില്‍ പങക്െടുക്കണം.9447318843, 9846242457.





