നബിദിന റാലിയും സമ്മേളനവും
പെരിങ്ങോം: പുളിങ്ങോം റേഞ്ച് ജംയത്തുല്‍ മു അല്ലിമിനും മദ്രസ മാനേജ്‌മെന്റ് കമ്മിറ്റിയും പാടിയോട്ടുചാലില്‍ നബിദിന റാലിയും സമ്മേളനവും നടത്തി. സമ്മേളനത്തിന്റെ ഉദ്ഘാടനം പുളിങ്ങോം ദാറുല്‍ അസ്ഹര്‍ കോളേജ് പ്രിന്‍സിപ്പല്‍ പി.കെ.അബൂബക്കര്‍ ഫൈസി നിര്‍വഹിച്ചു. സി.പി. അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പുക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.കെ.ഹംസഹാജി, പാടിയോട്ടുചാല്‍ അയ്യപ്പക്ഷേത്രം സെക്രട്ടറി സി.എം.പദ്മനാഭന്‍, ചെറുപുഴ സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. ഡോ. ജോസഫ് വാറാനത്ത്, പി.വി.ഇബ്രാഹിംകുട്ടി മൗലവി, അഹമ്മദ് പോത്താങ്കണ്ടം, കെ.കെ.അബ്ദുള്‍ഗഫൂര്‍ ദാരിമി, പി.എസ്.ഉസ്മാന്‍, മഹമ്മൂദ് മയ്യില്‍, ടി.കെ.കരീം, യു.കെ.അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു. കെ.പി.ഫിര്‍ദൗസ് ഫൈസി ഇര്‍ഫാനി സ്വാഗതവും എന്‍.എം.ബഷീര്‍ പുളിങ്ങോം നന്ദിയും പറഞ്ഞു.




