Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

അമേരിക്കയില്‍ മസ്ജിദുകള്‍ വര്‍ധിക്കുന്നു; ഇമാമുമാരെ കിട്ടാനില്ല

അമേരിക്കയില്‍ മസ്ജിദുകള്‍ വര്‍ധിക്കുന്നു; ഇമാമുമാരെ കിട്ടാനില്ല
അമേരക്കയില് ഇസ്‌ലാമിന് കാര്യമായി വേരോട്ടം ലഭിച്ചു കൊണ്ടിരിക്കുക തന്നെയാണ്. 2000 മുതല്‍ 2010 വരെയുള്ള വര്‍ഷങ്ങള്‍ക്കിടെ മസ്ജിദുകളുടെ എണ്ണത്തില്‍ 74 ശതമാനത്തിന്‍റെ വര്‍ധനവാണത്രെ രാജ്യത്ത് ഉണ്ടായിരിക്കുന്നത്. നിലവില്‍ രാജ്യത്ത് 2,100 ലേറെ മസ്ജിദുകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പല രാജ്യക്കാരായ മുസ്‌ലിംകള്‍ ഈ പള്ളികളിലെല്ലാം നിസ്കാരത്തിനും പ്രാര്‍ഥനക്കുമായി ഒരുമിച്ചു കൂടുന്നുമുണ്ട്.
എന്നാല്‍ മസ്ജിദുകളില് ‍നിസ്കാരത്തിനും മറ്റും നേതൃത്വം നല്‍കാന്‍ ആവശ്യമായ ഇമാമുമാരെ ലഭിക്കാനില്ലത്രെ. മിക്കവാറുമെല്ലാ മസ്ജിദുകളിലും മുഴുസമയ ഇമാമുമാരില്ല. ഇസ്‌ലാമിക രാജ്യങ്ങളിലെല്ലാം ഭരണകൂടത്തിന്റെ സഹായത്തോടെയാണ് മസ്ജിദുകളിലെ ഇമാമുമാരെ നിയമിക്കാറ്. എന്നാല്‍ അത്തരമൊരു സഹായം ലഭിക്കാത്തത് രാജ്യത്തെ മുസ്‌ലിം സമുദായത്തിന് വലിയ വെല്ലുവിളിയാകുന്നു. പല മസ്ജിദുകളിലും വിദേശികളാണ് ഇമാമുമാരായി സേവനം ചെയ്യുന്നത്. അവര്‍ക്ക് നല്ലപോലെ ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കാത്തതു കാരണം, വളര്‍ന്നു വരുന്ന തലമുറയോട് വേണ്ട രീതിയില് ‍സംവദിക്കാനാകുന്നില്ലെന്നതും മറ്റൊരു പ്രശ്നമാണ്.