Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പ്രവാചക ദര്‍ശനങ്ങളുടെ പ്രസക്തിയേറുന്നു സലീം വാഫി മൂത്തേടം

പ്രവാചക ദര്‍ശനങ്ങളുടെ പ്രസക്തിയേറുന്നു  സലീം വാഫി മൂത്തേടം  
ലൈല അഫ്‌ലാജ്: വര്‍ത്തമാന കാല സമൂഹം അധാര്‍മ്മികതയിലേക്കും, അരാജകത്തിലേക്കും കൂപ്പു കുത്തികൊണ്ടിരിക്കുകയണെന്നും   നന്‍മയുടെ പാന്താവിലേക്കുള്ള തിരിച്ചുവരവിന് പ്രവാചക ദര്‍ശനം ഉള്‍ക്കൊണ്ട് ജീവിക്കുകയാണ് ഏക മാര്‍ഗമെന്നും   സലീം വാഫി മൂത്തേടം അഭിപ്രായപ്പെട്ടു . സമസ്ത കേരള ഇസ്ലാമിക് സെന്റര്‍ ലൈല അഫ്‌ലാജ് സംഘടിപ്പിച്ച ''നവയുഗത്തിലും നവീനം നബി ദര്‍ശനം'' എ പ്രമേയത്തെ ആസ്പതമാക്കി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
 പ്രവാചക വചനങ്ങള്‍ കാറ്റില്‍ പറത്തി ആറാം നൂറ്റാണ്ടിലെ സംസ്‌കാരത്തിലേക്ക് ഇത്തെ സമൂഹം മാറികൊണ്ടിരിക്കുമ്പോള്‍ പ്രവാചകചര്യ പിന്‍പറ്റു ഒരു തലമുറക്ക് മാത്രമേ മഹിതമായ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുകയുള്ളൂ എും അദ്ദേഹം കൂ'ിച്ചേര്‍ത്തു. റിയാദ് ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡണ്ട് അബ്ദുറസ്സാഖ് വളക്കൈ പരിപാടി ഉദ്ഘാടനം ചെയ്തു. എ ടി അബ്ദുല്‍ റസാഖ് അദ്യക്ഷത വഹിച്ചു. നൗഫല്‍ വാഫി, ജാബിര്‍, കുഞ്ഞിമുഹമ്മദ് ഹാജി ചുങ്കത്തറ പ്രസംഗിച്ചു. മുഹമ്മദ് രാജ സ്വാഗതവും മജീദ് മ'ൂര്‍ നന്ദിയും പറഞ്ഞു.