ശൈഖുന സി .എം ഉസ്താദ് അനുസ്മരണവും കലാ സാഹിത്യ മത്സരവും നടത്തി
ദുബൈ : ദുബൈ എസ്.കെ. എസ്.എസ്.എഫ് കാസറഗോഡ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശൈഖുന സി .എം ഉസ്താദ് അനുസ്മരണവും കലാ സാഹിത്യ മത്സരവും ഫെബ്രു: 22 വെള്ളീ ദു ബൈ കെ.എം. സി.സി . ഓഡിറ്റൊറി യത്തില്‍ നടന്നു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉത്ഘാടനം നിര്വഹിച്ച സദസ്സില്‍ ബഷീര്‍ വള്ളിക്കോത്ത് ശൈഖുന സി .എം ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി. തജുദ്ധീന്‍ ബാഖവി കൊല്ലം, അന്‍ വര്‍ നഹ, ഷൗക്കത്ത് ഹുദവി എന്നിവര്‍ പങ്കെടുത്തു .ഉച്ചക്ക് നടന്ന കലാ സാഹിത്യ മത്സരത്തില്‍ ഖിറാഅത്ത് ,മലയാള പ്രസംഗം ,മലയാള ഗാനം(ഇസ്ലാമികം), അറബി ഗാനം എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. എം.ബി.എ.ഖാദര്‍ സ്വാഗതം പറഞ്ഞു.





