മദ്രസ കെട്ടിടോദ്ഘാടനം
പൂക്കോട്ടുംപാടം: പായമ്പാടം മദ്രസത്തുല്‍ നൂരിയക്ക് പുതുതായി നിര്‍മിച്ച കെട്ടിടവും കമ്പ്യൂട്ടര്‍ പഠനകേന്ദ്രവും പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് ദാരിമി അധ്യക്ഷത വഹിച്ചു. അലവി മുസ്‌ലിയാര്‍, കെ.ടി. കുഞ്ഞാന്‍, പി. ഹംസ, നൗഷാദ് ഫൈസി, വി.കെ. അബ്ദുള്‍ഗഫൂര്‍, കൈനോട്ട് അലി, മോയിക്കല്‍ ഇണ്ണിഹാജി, മുണ്ടശ്ശേരി കുഞ്ഞാപ്പഹാജി എന്നിവര്‍ പ്രസംഗിച്ചു. കെ. ജലാലുദ്ദീന്‍ തങ്ങള്‍ സ്വാഗതവും കെ. സിദ്ദീഖ് നന്ദിയും പറഞ്ഞു.




