Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി

കാരുണ്യത്തിന്റെ പ്രവാചകന്‍ സമാധാനത്തിന്റെ വസന്തം 
മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി 
ദുബൈ: പ്രമുഖ പ്രാസംഗികനും മട്ടന്നൂര്‍ മഹല് ഖാസിയുമായ ഉസ്താദ് മുസ്ഥഫാ ഹുദവി ആക്കോടിന്റെ മീലാദ് പ്രഭാഷണത്തിന്‍ ദുബൈയില്‍ ഉജ്വല സമാപ്തി. കാരുണ്യത്തിന്റെ പ്രവാചകന്‍ സമാധാനത്തിന്റെ വസന്തം എന്ന പ്രമേയത്തില്‍ ദുബൈ സുന്നി സെന്റര്‍ നടത്തുന്ന നബിദിന ക്യമ്പയിന്റെ ഭാഗമായാണ് പ്രഭാഷണം സംഘടിപ്പിച്ചത്. ദേര ഡൗണ്‍ ടൗണ്‍ മെട്രൊ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിക്ക് ജനപങ്കാളിത്വം കൊന്ന്ട് ശ്രദ്ധേയമായി. പരിപാടി ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ബഹാവുദ്ധീന്‍ നദ് വി ഉത്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ , അബ്ദുസ്സലാം ബാഖവി, കെ.ടി അബ്ദുള്‍ ഖാദര്‍, ഷൗക്കത് ഹുദവി, ഇബ്രാഹിം ഫൈസി എന്നിവര്‍ പങ്കെടുത്തു. ദുബൈ എസ്.കെ.എസ്.എസ്.എഫ് റിപ്പബ്ലിക്ക് ദിനത്തില്‍ നടത്തിയ മനുഷ്യ ജാലികയുടെ സി.ഡി പ്രകാശനവും ജലീല്‍ ഹാജിക്ക് നല്‍കി സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നിര്വഹിച്ചു.
 ദുബൈ എസ്.കെ.എസ്.എസ്.എഫ് റിപ്പബ്ലിക്ക് ദിനത്തില്‍ നടത്തിയ മനുഷ്യ ജാലികയുടെ സി.ഡി പ്രകാശനം ജലീല്‍ ഹാജിക്ക് നല്‍കി സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നിറ്വഹിക്കുന്നു .അബ്ദുസ്സലാം ബാഖവി,ബഹാവുദ്ധീന്‍ നദ് വി,മുസ്ഥഫാ ഹുദവി എന്നിവര്‍ സമീപ്പം