ജര്‍മനിയില്‍ ചര്‍ച്ചുകള്‍ മസ്ജിദുകളാക്കി പുതുക്കിപ്പണിയുന്നു
ജര്‍മനിയിലെ ഹാംബര്‍ഗ് സിറ്റിയിലെ ഒരു ചര്‍ച്ച് മസ്ജിദാക്കി മാറ്റിപ്പണിയാനുള്ള തീരുമാനം രാജ്യത്തെ മുസ്‌ലിം ആരാധനാലയങ്ങളുടെ വര്‍ധനവിനെ കുറിച്ചുള്ള പുതിയ വിവാദങ്ങള്‍ക്ക് വഴി വെച്ചതായി റിപ്പോര്‍ട്ട്. ഇസ്ലാം മതം വ്യാപിക്കുന്നതനുസരിച്ച് രാജ്യത്ത് മസ്ജിദുകളും എണ്ണത്തില് വര്‍ധിക്കുന്നുണ്ടെന്നാണ് പുതിയ വിവരം.
ഹാംബര്‍ഗില് കാലങ്ങളായി നിലവിലുണ്ടായിരുന്ന ലൂഥറേന്‍ ചര്‍ച്ചാണ് മസ്ജിദായി പുതുക്കിപ്പണിയുന്നത്. വര്‍ഷങ്ങളായി സാമ്പത്തിക പ്രതിസന്ധി നേരിട്ടു, നടത്തിക്കൊണ്ടു പോകാന്‍ കഴിയാതെ വില്‍പനക്ക് വെച്ചിരിക്കുകയായിരുന്ന പ്രസ്തുത ചര്‍ച്ചും പരിസരവും 2012 ല്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അന്നൂര്‍ ഇസ്ലാമിക സെന്‍റര് എന്ന മുസ്‌ലിം സംഘടന വാങ്ങുകയായിരുന്നു. മിഡിലീസ്റ്റ്, വടക്കേ ആഫ്രിക്ക തുടങ്ങിയ ഭാഗങ്ങളില് നിന്ന് കുടിയേറിയ മുസ്‌ലിംകളുടെ ഈ സംഘടന പ്രസ്തുത കെട്ടിടം ഒരു മസ്ജിദാക്കി പുതുക്കിപ്പണിതു കൊണ്ടിരിക്കുകയാണിപ്പോള്‍. 1.4 മില്യന്‍ ഡോളറിന്‍റെ പുനരുഥാന പ്രവര്‍ത്തനങ്ങള്‍ ഉടനടി പൂര്‍ത്തിയാക്കി, വരുന്ന ഒക്ടോബര്‍ 3 ന്, ജര്‍മനിയുടെ ഏകീകരണ ദിനത്തോടനുബന്ധിച്ച് പള്ളി തുറന്ന് പ്രവര്‍ത്തിക്കാനിരിക്കുകയാണ്.
അതിനിടെ ചര്‍ച്ചുകള്‍ മസ്ജിദുകളാക്കി മാറ്റുന്നത് രാജ്യത്ത് ആദ്യസംഭവമെല്ലെന്നും ഇതിനകം നിരവധി ചര്‍ച്ചുകള്‍ പള്ളികളാക്കി മാറ്റിയിട്ടുണ്ടെന്നും പുതിയ കണക്കുകള് വ്യക്തമാക്കുന്നു. 2000 മുതലുള്ള കണക്കനുസരിച്ച് രാജ്യത്ത് 400 ലേറെ റോമന് കാത്തലിക് ചര്‍ച്ചുകളും 100 ലേറെ പ്രൊട്ടസ്റ്റന്‍റ് ചര്‍ച്ചുകളും മസ്ജിദുകളാക്കി മാറ്റിയിട്ടുണ്ടത്രെ. രാജ്യത്തെ ഇവാഞ്ചലിക്കല്‍ ചര്ച്ചിന്‍റെ രേഖയസരിച്ച് 1990 മുതല്‍ ചുരുങ്ങിയത് 277 പ്രൊട്ടസ്റ്റന്‍റ് ചര്‍ച്ചുകള്‍ പൊളിച്ചുമാറ്റുകയോ വിറ്റൊഴിവാക്കുകയോ ചെയ്തിട്ടുണ്ട്. അടുത്ത കുറച്ച് വര്‍ഷങ്ങളിലായി 700 ഓളം കാത്തലിക് ചര്‍ച്ചുകള്‍ കൂടി അടച്ചുപൂട്ടമെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.





