ദാറുന്നജാത്ത് വാര്‍ഷികം സമാപിച്ചു
വിവാദങ്ങളുണ്ടാക്കി സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമം -മന്ത്രി അബ്ദുറബ്ബ്
കരുവാരകുണ്ട്: അനാവശ്യ വിവാദങ്ങളുണ്ടാക്കി സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്. കരുവാരകുണ്ട് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ 37-ാം വാര്‍ഷികാഘോഷത്തിന്റെയും കെ.ടി. മാനുമുസ്‌ലിയാര്‍ അനുസ്മരണത്തിന്റെയും സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ മതവിഭാഗത്തിനും അര്‍ഹമായത് നേടിയെടുക്കാന്‍ അവകാശമുണ്ട്. അനര്‍ഹമായത് നേടുമ്പോള്‍ മാത്രമാണ് പ്രശ്‌നങ്ങളുണ്ടാക്കേണ്ടത്. ആരുടെയും അവകാശങ്ങള്‍ പിടിച്ചുവെക്കാനോ അവകാശപ്പെട്ടത് വിട്ടുകൊടുക്കാനോ ലീഗ് ഒരുക്കമല്ല -മന്ത്രി പറഞ്ഞു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ അധ്യക്ഷതവഹിച്ചു. തീവ്രവാദ-ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍നിന്ന് സമൂഹത്തെ അകറ്റിനിര്‍ത്തണമെന്നും മത-ഭൗതിക വിദ്യാഭ്യാസങ്ങള്‍ സമന്വയിപ്പിച്ച സ്ഥാപനങ്ങള്‍ ഇത്തരം ദൗത്യമാണ് നിര്‍വഹിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു. എം.ഐ. ഷാനവാസ് എം.പി, അഡ്വ. എന്‍. സൂപ്പി, ദാറുന്നജാത്ത് ജനറല്‍ സെക്രട്ടറി അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, ഉണ്ണിക്കോയ തങ്ങള്‍ പാണ്ടിക്കാട്, എം.എം. മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, കെ. മമ്മദ് ഫൈസി, ജലീല്‍ ഫൈസി പുല്ലങ്കോട്, പി. കുഞ്ഞാണി മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, പി. സൈതാലി മുസ്‌ലിയാര്‍, സി.ടി. മൂസ മുസ്‌ലിയാര്‍, ശുഹൈബ് ജിദ്ദ, ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
വൈകുന്നേരം നടന്ന പ്രവാസി സംഗമം അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. സൈതലവി മുസ്‌ലിയാര്‍ കാളാവ് അധ്യക്ഷതവഹിച്ചു. സുലൈമാന്‍ ദാരിമി ഏലംകുളം മുഖ്യപ്രഭാഷണം നടത്തി. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, മൊയ്തീന്‍ ഫൈസി പുത്തനഴി, എന്‍.കെ. അബ്ദുറഹിമാന്‍, എം. അലവി, മുഹമ്മദ് ബാഖവി ഷൊര്‍ണൂര്‍ (കുവൈത്ത്), ഉബൈദ് വണ്ടൂര്‍(ജിദ്ദ), അബൂബക്കര്‍ കൂരിയാട്(അജ്മാന്‍), ഇസ്മാഈല്‍ ഹാജി എടച്ചേരി(ജിദ്ദ), അലി മുസ്‌ലിയാര്‍(ഖത്തര്‍), ഇ.പി. കുഞ്ഞു (റുവൈസ്), എം.എ. അസീസ് ചേളാരി(ജിസാന്‍) എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും ജാമിഅ ഫെസ്റ്റിലും സി.ബി.എസ്.ഇ കലോത്സവത്തിലും ജേതാക്കളായ ദാറുന്നജാത്തിലെ വിദ്യാര്‍ഥികള്‍ക്കും റാങ്ക് ജേതാക്കള്‍ക്കും അവാര്‍ഡുകള്‍ വിതരണംചെയ്തു.





