സംയുക്ത നബിദിന റാലി നടത്തി
മാട്ടൂല്‍: എസ്.കെ.ജെ.എം., എസ്.കെ.എം.എം.എ., എസ്.വൈ.എസ്., എസ്.കെ.എസ്.എസ്.എഫ്., എസ്.കെ.എസ്.ബി.വി. മാട്ടൂല്‍ മേഖല കമ്മിറ്റി 13 മദ്രസകളുടെ നേതൃത്വത്തില്‍ സംയുക്ത നബിദിന റാലി നടത്തി. മാട്ടൂല്‍ സൗത്ത് രിഫാഇയ്യ മദ്രസയില്‍ പി.സി.മൂസഹാജി, മുഹമ്മദ് ഫൈസിക്ക് കൊടി കൈമാറി ഉദ്ഘാടനം ചെയ്തു. മൂസക്കാന്‍ പള്ളി അങ്കണത്തില്‍ നടന്ന സമാപനസമ്മേളനം യഹിയ മൗലവി ഉദ്ഘാടനം ചെയ്തു. മദ്രസ കമ്മിറ്റി ജന. സെക്രട്ടറി പി.പി.അബൂബക്കര്‍ ഹാജി അധ്യക്ഷനായി. എ.വി.മുസ്തഫ ഹാജി, കെ.പി.കെ.മഹമ്മൂദ് എന്നിവര്‍ സമ്മാനം നല്‍കി.





