Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പള്ളികള്‍ സാംസ്‌കാരിക കേന്ദ്രങ്ങളാകണം - ഹൈദരലി ശിഹാബ് തങ്ങള്‍

പള്ളികള്‍ സാംസ്‌കാരിക കേന്ദ്രങ്ങളാകണം - ഹൈദരലി ശിഹാബ് തങ്ങള്‍ 
കാളികാവ്:പള്ളികളും മദ്രസകളും സാംസ്‌കാരിക കേന്ദ്രങ്ങളാക്കി മാറ്റി സമൂഹത്തിന് ഉപകരിക്കുന്ന രീതിയില്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മാളിയേക്കല്‍ റഫീഖുല്‍ ഇസ്‌ലാം മദ്രസയ്ക്ക് നിര്‍മിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരകസൗധത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്ത മുശാവറ അംഗം ഒ. കുട്ടിമുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, സി. ഹംസ, ജലീല്‍ ഫൈസി പുല്ലങ്കോട്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, അബ്ദുള്ള ഫൈസി പുറങ്ങ്, ഇബ്രാഹിം ദാരിമി മസ്‌കറ്റ്, സുലൈമാന്‍ ഫൈസി, ഹൈദ്രൂസ് മുസ്‌ലിയാര്‍, എം.കെ. സൈതലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.