Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

രാജ്യത്തെ ദരിദ്രമതവിഭാഗം മുസ്‌ലിംകളെന്ന് യു.എന്‍ റിപ്പോര്‍ട്ട്

രാജ്യത്തെ ദരിദ്രമതവിഭാഗം മുസ്‌ലിംകളെന്ന് യു.എന്‍ റിപ്പോര്‍ട്ട് 
ഉത്തര്‍പ്രദേശ്, ആസാം, ഗുജറാത്ത്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ ഏറ്റവും ദരിദ്രരായ ഗ്രാമീണ മുസ്‌ലിംകള്‍ ജീവിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭക്ക് കീഴിലെ വികസന പദ്ധതി (UNDP) രാജ്യത്തെ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തെ മൊത്തെ കണക്കെടുത്തു നോക്കുമ്പോള്‍ ഏറ്റവും ദരിദ്രരായി തുടരുന്ന മതവിഭാഗം മുസ്‌ലിംകളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. മറ്റു മതവിഭാഗങ്ങളെല്ലാം സാമ്പത്തികമായി മുസ്‌ലിംകളെ അപേക്ഷിച്ച് ഏറെ മെച്ചപ്പെട്ട അവസ്ഥയിലാണുള്ളത്. രാജ്യത്ത് മുസ്‌ലിംകള് തന്നെയാണ് ദരിദ്രരെന്ന് വ്യക്തമാക്കുന്ന പല ദേശീയറിപ്പോര്‍ട്ടുകളും നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.