Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

നദ്‌വി കൂടിക്കാഴ്ച നടത്തി

നദ്‌വി കൂടിക്കാഴ്ച നടത്തി
ദുബൈ :  ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലറും ആഗോള മുസ്‌ലിം പണ്ഡിത സഭാംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ദുബൈ ഔഖാഫ് ഡോ. ഉമര്‍ അല്‍ ഖത്വീബ്, റഡ് ക്രസന്റ് ദുബൈ എരിയാ മാനേജര്‍ മുഹമ്മദ് അബ്ദുല്ലാ സര്‍ഊനീ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വൈജ്ഞാനിക മേഖലകളിലും പ്രബോധന രംഗത്തും ദാറുല്‍ ഹുദാ നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ അവര്‍ പ്രശംസിച്ചു. ദുബൈ സുന്നീ സെന്റര്‍ ഭാരവാഹികളായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, ഉസ്താദ് അബ്ദുസ്സലാം ബാഖവി, അബ്ദുല്‍ കരീം ഹുദവി എന്നിവര്‍ സന്നിഹിതരായിരുന്നു.