മഹല്ല് സംഗമവും ബുര്‍ദ് ടാലന്റ് ഷോയും
വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ ദശവാര്‍ഷിക സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് പത്തിനുള്ളില്‍ മഹല്ല് സംഗമവും ബുര്‍ദ് ടാലന്റ് ഷോയും നടത്താന്‍ സ്വാഗതസംഘം യോഗം തീരുമാനിച്ചു.
പ്രദര്‍ശനം, ബാലസംഗമം, കുടുംബസംഗമം, സെമിനാര്‍, ദഅ്‌വ ക്യാമ്പ്, പ്രവാസി സംഗമം, വിദ്യാര്‍ഥി സംഗമം, ദു ആ മജ്‌ലിസ്, സര്‍ഗനിശ, ഉത്‌ബോധനസദസ്സ് തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും. മാര്‍ച്ച് ആദ്യവാരം ശംസുല്‍ ഉലമാ ആണ്ടുനേര്‍ച്ച നടത്തും. ഇതുസംബന്ധിച്ച് വിവിധ കമ്മിറ്റികള്‍ ഫിബ്രവരി 22, 23, 25 തീയതികളില്‍ യോഗം ചേരും.
സ്വാഗതസംഘം യോഗം ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.എം. ആലി അധ്യക്ഷത വഹിച്ചു. അബാസ് മൗലവി, അനീസ് ഫൈസി, കാസിം ദാരിമി, അബ്ദുള്‍മജീദ് ദാരിമി, നൂറുദ്ദീന്‍ ഫൈസി, പി.സി. മൂസ, മഞ്ചേരി ഉസ്മാന്‍, എടപ്പാറ കുഞ്ഞമ്മദ്, അബ്ദുള്‍നാസര്‍, കണക്കയില്‍ മുഹമ്മദ്ഹാജി, കെ.സി.കെ. തങ്ങള്‍, ജനറല്‍ കണ്‍വീനര്‍ സി.പി. ഹാരീസ് ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു.




