സലാമത്തുല്‍ ഇസ്‌ലാം മദ്രസ സില്‍വര്‍ ജൂബിലി സമാപന സമ്മേളനം തുടങ്ങി
പൊന്നാനി: പൊന്നാനി എം.ഇ.എസ്. കോളേജ് ഗ്രൗണ്ടില്‍ സലാമത്തുല്‍ ഇസ്‌ലാം മദ്രസയുടെ സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തിന് തുടക്കം കുറിച്ചു. ധാര്‍മികബോധമുള്ള തലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ മദ്രസകള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ആത്മീയബോധമുള്ളവരായി വളരുവാനും മദ്രസകളുടെ പങ്ക് അനിവാര്യമാണെന്നും ഉദ്ഘാടനസമ്മേളനത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ പറഞ്ഞു. പൊന്നാനി മഖ്ദൂം എം.പി. മുത്തുക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. അഹമ്മദ് ബാഫഖി തങ്ങള്‍, വി.പി. ഹുസൈന്‍കോയ തങ്ങള്‍, വി.വി. ഹമീദ്, ടി.എ. റഷീദ്‌ഫൈസി, സി.കെ. മുഹമ്മദ്ഹാജി, പി.പി. ഉസ്മാന്‍ഹാജി, എം.പി. ഗഫൂര്‍, എസ്.കെ. മുസ്തഫ, വി.പി. യൂസഫ്ഹാജി, ടി. അഷ്‌റഫ്, മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മുഹമ്മദ് അഫ്‌സല്‍മൗലവി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. വൈകീട്ട് പൊന്നാനിയില്‍ റോഡ്‌ഷോയും സംഘടിപ്പിച്ചു.




