ഹാദിയ ശില്പശാല ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ദുബൈ : ഹാദിയ യുഎഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 15 ന് വെള്ളിയാഴ്ച ഖുസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടു തബ്‌സ്വിറ 1434 ഏകദിന ശില്പശാലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
രാവിലെ 9 മണിക്ക്, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉല്ഘാടനം ചെയ്യു പരിപാടിയില്‍ ഹീദായ, ഇനായ, ദിആയ സെഷനുകളില്‍ സിംസാറുല്‍ ഹഖ് ഹുദവി, ഖുര്‍ആന്‍ അത്ഭുതങ്ങളുടെ കലവറ, അബ്ദുല്‍ മജീദ് ഹുദവി, സകാത്ത് സിദ്ധാന്തവും പ്രയോഗവും, അബ്ദുല്‍ ബാരി ഹുദവി, അസ്ഗറലി ഹുദവി എിവര്‍ ദഅ്‌വത്ത് സാധ്യതയും ബാധ്യതയും തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിക്കും.
ആറ് മണിക്ക് നടക്കു സമാപന സംഗമം ദുബൈ ഔഖാഫ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഉമര്‍ അല്‍ ഖതീബ് ഉദ്ഘാടനം ചെയ്യും. ആരിഫ് അബ്ദുല്‍ കരീം അല്‍ ജല്‍ഫാര്‍ (ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് സമിതി), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, അലവിക്കു'ി ഹുദവി എിവര്‍ പ്രഭാഷണം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്കും ഫ്രീ രജിസ്‌ട്രേഷനും ബന്ധപ്പെടുക. അന്‍വര്‍ ഹുദവി (050 8160980), ഹൈദര്‍ അലി ഹുദവി (050 7033004)





