മഹിത സംസ്‌കാരത്തിലേക്ക് പിന്മടങ്ങുക -ബഷീറലി ശിഹാബ് തങ്ങള്‍
വളാഞ്ചേരി: പുണ്യ പ്രവാചകന്റെ മഹിത സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതിലൂടെയേ പുതിയകാലത്തെ ധാര്‍മികച്യുതികള്‍ക്ക് പരിഹാരമാകൂ എന്ന് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുലാമന്തോള്‍ മീലാദ് പൊതുസമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു തങ്ങള്‍. ഏഴു ദിവസങ്ങളിലായി പതിനായിരങ്ങള്‍ പങ്കെടുത്ത പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ക്കും ദുആ സംഗമങ്ങള്‍ക്കും പരിസമാപ്തി കുറിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ബഷീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോട്ടുമല ബാപ്പുമുസ്‌ല്യാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സി. ഹംസ സാഹിബ് 'മദ്ഹു റസൂല്‍' വിഷയാവതരണം നടത്തി. റഹ്മത്തുള്ള ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി.




