ആവേശം വിതറി ദുബൈ സുന്നി സെന്റര്‍ അറബി മൗലീദ്
ദുബൈ : കാരുണ്യത്തിന്റെ പ്രവാചകന്‍ സമാധാനത്തിന്റെ വസന്ന്തം എന്ന പ്രമേയം ചര്‍ച്ച ചെയ്തു ദുബൈ സുന്നി സെന്റ്ര്‍ മീലാദ് ക്യാമ്പയിന്റേ ഭാഗമായി നടത്തിയ അറബി പ്രമുഖരുടെ മൗലീദ് സദസ്സ് മലയാളികള്‍ക്കിടയില്‍ ആവേശം വിതറി. യു.എ.ഇ, യമന്‍, ഒമാന്‍, സിറിയ , ഈജിപ്ത് സുഡാന്‍ എന്നീ രാജ്യങ്ങളിലെ മുസ്ലിം നേതാക്കളാണ് മൗലീദിന്ന് നെത്രത്വം നല്‍കിയത്. മൗലിദ്ദ് പാരായണവും, നബിദിനാഘോഷവും കേരളത്തില്‍ മാത്രമാണെന്ന പുത്തന്‍ വാദികളുടെ വാദങ്ങളെ തിരുത്തി തെറ്റ് ധാരണകള്‍ മാറ്റാന്‍ ഇതിനായി എന്ന് പങ്കെടുത്തവര്‍ പ്രതികരിച്ചു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ , ഉസ്താദ് അബ്ദുസ്സല്ലാം ബാഖവി, ഷൗക്കത്ത് ഹുദവി എന്നിവര്‍ സന്നിദ്ധരായിരുന്നു. മൗലീദിനും പ്രാര്‍ഥനക്കും ശേഷം അന്നദാനവും നടത്തി. സുന്നി സെന്റര്‍ സമാപന സമ്മേളാനം 2013 ഫെബ്രു വരി 8 ന് കറാമ ഇറാനി സ്കൂളില്‍ വെച്ച് നടക്കും





