MIC യില്‍ സമസ്ത ഹിസ്ബ് ക്ലാസിന് തുടക്കമായി
ചട്ടഞ്ചാല്‍ : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ നടത്തപ്പെടുന്ന ഹിസ്ബ് ക്ലാസിന് മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ഷാദ് അക്കാദമിയില്‍ തുടക്കമായി. ഹിസ്ബ് ക്ലാസ് സമസ്തയുടെ ചീഫ് ഖാരിഅ് അബ്ദുല്‍ റഹിമാന്‍ മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു. നൗഫല്‍ ഹുദവി കൊടുവള്ളി സ്വാഗതം പറഞ്ഞു. സമസ്ത ജില്ലാ മുശാവറ അംഗം ശംസുദ്ധീന്‍ ഫൈസി ഉടുമ്പുന്തല അദ്ധ്യക്ഷത വഹിച്ചു. ഇബ്‌റാഹിം ദാരിമി കൊടുവള്ളി, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ഷാദി ഹുദവി, മോയിന്‍ ഹുദവി മലയമ്മ, സിറാജ് ഹുദവി പല്ലാര്‍, ഹമീദലി ഫൈസി ഉദുമ, സ്വാദിഖലി ഹുദവി അങ്ങാടിപ്പുറം, അബ്ദുസ്സമദ് ഹുദവി അന്തമാന്‍, മന്‍സൂര്‍ ഇര്‍ഷാദി ഹുദവി കളനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.




