SMF മലപ്പുറം ജില്ലാ സമ്മേളനം വിജയിപ്പിക്കുക
തിരൂരങ്ങാടി : സുന്നി മഹല്ല് ഫെഡറേഷന്‍ ഏപ്രില്‍ 13,14 തിയ്യതികളില്‍ ചെമ്മാട് വച്ച് നടത്തപ്പെടുന്ന ജില്ലാ സമ്മേളനവും സമ്മേളന പ്രചരണ ഭാഗമായി നടത്തപ്പെടുന്ന മേഖലാതല കണ്‍വെന്‍ഷനുകളും വിജയിപ്പിക്കുവാന്‍ സമസ്ത ജില്ലാ സെക്രട്ടറി പി.കുഞ്ഞാണി മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു. മേലാറ്റൂര്‍ കള്‍ച്ചര്‍ സെന്ററില്‍ വെച്ച് മേഖല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 13ന് എടക്കര പുവ്വത്തിക്കല്‍ മദ്‌റസ, ചന്തകുന്ന് മര്‍കസ് എന്നിവിടങ്ങളിലും 15ന് തിരൂര്‍ കൈതവളപ്പ് മദ്‌റസയിലും 16ന് പെരിന്തല്‍മണ്ണ സുന്നി മഹല്ലിലും 18ന് വളാഞ്ചേരി ബുസ്താനുല്‍ ഉലൂമിലും 19ന് കോട്ടക്കല്‍ ടൗണ്‍ മദ്‌റസയിലും 22ന് മലപ്പുറം സുന്നിമഹല്ലിലും താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂമിലും 24ന് കാളികാവ് യഅ്ഖൂബ് മസ്ജിദിലും 25ന് അരീക്കോട് ജ്യോതി ഹോട്ടലിലും മഞ്ചേരി മേലാക്കം മസ്ജിദിലും 26ന് പുത്തനത്താണി ഇസ്‌ലാമിക് സെന്ററിലും 27ന് എടപ്പാള്‍ ദാറുല്‍ ഹിദായയിലും മേഖലാ തല കണ്‍വെന്‍ഷനുകള്‍ നടത്തപ്പെടും. ജില്ലാ ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് പ്രമേയപ്രഭാഷണം നിര്‍വഹിച്ചു. ഒ.കെ.എസ് നാണിപ്പ തങ്ങള്‍ എടപ്പറ്റ, ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, എന്‍ അബ്ദുള്ള ഫൈസി, ടി.എച്ച് അബ്ദുല്‍ അസീസ് ബാഖവി, ഉണ്യാമ്പത്ത് ഹംസ ഹാജി, എം. ഉമ്മര്‍ ഹാജി, ഇ. കോയ ഹാജി ഏപിക്കാട്, വി.മജീദ് എടയാറ്റൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി.സി മുസ്തഫ ഹാജി വെട്ടത്തൂര്‍ സ്വാഗതവും കെ.പി ഹംസ മൗലവി നന്ദിയും പറഞ്ഞു.




