Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പുളിങ്ങോം മഖാം ഉറൂസ് 21 മുതല്‍

പുളിങ്ങോം മഖാം ഉറൂസ് 21 മുതല്‍
പുളിങ്ങോം: പുളിങ്ങോം മഖാം ഉറൂസ് 21 മുതല്‍ 25 വരെ നടക്കും. 21ന് വ്യാഴാഴ്ച രാവിലെ ഒമ്പതിന് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ടി.വി.അബ്ദുള്‍ഖാദിര്‍ ഹാജി പതാക ഉയര്‍ത്തും.
വൈകിട്ട് നാലിന് സ്വലാത്ത് മജ്‌ലിസിന് സയ്യിദ് ഹുസൈന്‍ ഫൈറൂസി തങ്ങള്‍ അല്‍ അസ്ഹരി നേതൃത്വംനല്കും. രാത്രി ഏഴിന് കടയക്കര പള്ളി സന്ദര്‍ശനത്തിന് കെ.പി.ഉമര്‍ ദാരിമി നേതൃത്വംനല്കും. ഒമ്പതിന് വൈജ്ഞാനിക വേദി ഹാരീസ് അല്‍ അസ്ഹരി ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് ദഫ് പ്രദര്‍ശനം.
വെള്ളിയാഴ്ച 1.30ന് ശൈഖുന ത്വാഖ അഹ്മദ് മൗലവി നേതൃത്വത്തില്‍ ഖത്തം ദുആ. ഏഴിന് ദിക്ര്‍ ഹല്‍ഖയ്ക്ക് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നേതൃത്വംനല്കും. ശനിയാഴ്ച രാവിലെ 10ന് കുരുടന്‍ചാല്‍ ശുഹദാ മഖ്ബറ സിയാറയ്ക്ക് എന്‍.എം.ഇബ്രാഹിം മൗലവി നേതൃത്വംനല്കും. 7.30ന് ബുര്‍ദ മജ്‌ലിസ്.
പ്രധാന ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. വൈകുന്നേരം നാലിന് സൗഹൃദ സംഗമം. കൂട്ടുപ്രാര്‍ഥനയ്ക്ക് സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വംനല്കും. രാത്രി എട്ടിന് സമാപന സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. തിങ്കളാഴ്ച മൗലീദ് പാരായണം.