സൗദിയില്‍ 24 മണിക്കൂറും പരിശോധന: മടക്കം തുടരുന്നു
* ജോലി നഷ്ടപ്പെട്ട് വെള്ളിയാഴ്ച 16 പേരും ശനിയാഴ്ച 32 പേരും കോഴിക്കോട്ട് വിമാനമിറങ്ങി
* പരിശോധനയ്ക്ക് ആയിരത്തിലധികം പുതിയ ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചു
കോട്ടയ്ക്കല്‍: സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി ഭരണകൂടം തൊഴില്‍ സ്ഥാപനങ്ങളിലെ പരിശോധന ശനിയാഴ്ച മുതല്‍ 24 മണിക്കൂറാക്കി. ഇതോടെ കൂടുതല്‍ മലയാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു. ശനിയാഴ്ച 32 പേരാണ് ജോലി ഉപേക്ഷിച്ച് കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. വെള്ളിയാഴ്ച 16 പേര്‍ എത്തിയിരുന്നു. ഇവരില്‍ പലരും ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു. ഇവരുടെ പാസ്‌പോര്‍ട്ടില്‍ 'എക്‌സിറ്റെ'ന്നും രേഖപ്പെടുത്തിയിട്ടുണ്ട്.സൗദിയിലെ മിക്ക വിമാനത്താവളങ്ങളിലും നാട്ടിലേക്ക് മടങ്ങുന്ന മലയാളികളുടെ തിരക്കാണെന്ന് മടങ്ങിയെത്തിയവര്‍ പറഞ്ഞു. read more..




