Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ബാവലി മഖാം ആണ്ടുനേര്‍ച്ച 27-ന് തുടങ്ങും

ബാവലി മഖാം ആണ്ടുനേര്‍ച്ച 27-ന് തുടങ്ങും
മാനന്തവാടി:ചരിത്ര പ്രസിദ്ധമായ ബാവലി മഖാം ആണ്ടുനേര്‍ച്ച മാര്‍ച്ച് 27-ന് തുടങ്ങുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 31-ന് സമാപിക്കും.
ബുധനാഴ്ച ഏഴുമണിക്ക് കോഴിക്കോട് ഖാസി സയ്യിദ് നസിറുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുള്‍ അസീസ് ബാഖവി അധ്യക്ഷത വഹിക്കും. അല്‍ഹാജ് ആനമങ്ങാട് അബൂബക്കര്‍ മുസ്ല്യാര്‍ പ്രഭാഷണം നടത്തും.
ശനിയാഴ്ച ദിക്ദുആ സമ്മേളനം പണക്കാട് സയ്യിദ് ഷഹീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.ടി.ഹംസ മുസ്ല്യാര്‍ അധ്യക്ഷതവഹിക്കും. ദിക്‌റ് ദു ആ സമ്മേളനത്തിന് സമസ്ത കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും. ഞായറാഴ്ച പത്തുമണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. അബ്ദുള്ളക്കുട്ടി ബാഖവി അധ്യക്ഷതവഹിക്കും. ഡോ.അബ്ദുള്‍ ഹക്കിം അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. 11 മണിക്ക് നടക്കുന്ന കൂട്ട സിയാറത്തിന് സയ്യിദ് സഅദുദ്ദീന്‍ തങ്ങള്‍ വളപട്ടണവും 11.30 നുള്ള ഖത്തം ഖത്തം ദു ആയ്ക്ക് ശൈഖുന വാവാട് കുഞ്ഞിക്കോയ മുസ്ല്യാരും നേതൃത്വം നല്‍കും. അന്നദാനവുമുണ്ടാകും.
അബ്ദുള്ളക്കുട്ടി ബാഖവി, മഹല്ല് സെക്രട്ടറി റഫീഖ് മൂത്തേടം, സ്വാഗതസംഘം ചെയര്‍മാന്‍ ഹാരിസ് വള്ളത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.