Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ആത്മ സമര്‍പ്പണം വിജയ നിദാനം : അബ്ബാസലി തങ്ങള്‍

ആത്മ സമര്‍പ്പണം വിജയ നിദാനം : അബ്ബാസലി തങ്ങള്‍ 
ചെന്നൈ: നന്മയുടെ വഴിയില് അത്മാവിനെ സമര്‍പ്പിക്കുമ്പോള് മാത്രമെ പരിപൂര്‍ണ വിജയം കരസ്ഥമാക്കാന്‍ സാധിക്കുകയുള്ളു എന്ന് പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍ പ്രസ്താവിച്ചു. നന്മയുടെ വഴി അറിയലും സമൂഹത്തെ നന്മയിലേക്ക് നയിക്കലും നമ്മുടെ ബാധ്യതയാണ്. സ്വന്തം ജീവിതത്തില്‍ ഒതുങ്ങാതെ സമൂഹത്തിന്ന് വേണ്ടിയും പ്രവര്‍ത്തിക്കേണ്ട ബാധ്യത നമുക്കുണ്ട്. ആത്മാവിനെ സംസ്ക്കരിക്കുകയും സഹജീവികളെ സ്നേഹിക്കുകയും ചെയ്യാതെ പൂര്‍ണ വിശ്വാസിയാകുവാന്‍ ആര്‍ക്കും സാധിക്കുകയില്ലെന്ന് തങ്ങള്‍ കൂട്ടി ചേര്‍ത്തു.