പുളിങ്ങോം മഖാം ഉറൂസിന് ഭക്തജനത്തിരക്കേറി
ചെറുപുഴ: പുളിങ്ങോം ഉറൂസില്‍ പങ്കെടുക്കാന്‍ വിശ്വാസികളുടെ ഒഴുക്ക്. വെള്ളിയാഴ്ച നടന്ന ഖത്തംദുഅയ്ക് ശൈഖുനാത്വാഖ അഹ്മദ് മൗലവി നേതൃത്വം നല്‍കി.
രാത്രി നടന്ന ദിഖ്ര്‍ ഹല്‍ഖയ്ക്ക് സയ്യിദ് ഹആമിദ്‌കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കി. ജമാലൂദ്ദീന്‍ അല്‍ അസ്ഹരി ഉത്‌ബോധനം നടത്തി. എന്‍.എം.ഇബ്രാഹിം മൗലവി അധ്യക്ഷനായി.
ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന കുരുടന്‍ചാല്‍ ശുഹദാ മഖ്ബറസിയാറയ്ക്ക് എന്‍.എം.ഇബ്രാഹിം മൗലവിയും പ്രാര്‍ഥനയ്ക്ക് അബ്ദുള്‍ ജബാര്‍ അല്‍ ഖാസിമി മത്തബൈലും നേതൃത്വം നല്‍കും. രാത്രി 7.30ന് ബുര്‍ദ മജ്‌ലിസ്, ചടങ്ങില്‍ എ.ജി.ഇബ്രാഹിം അധ്യക്ഷനാകും. എം.എല്‍.എ.മാരായ പി.വി.അബ്ദുള്‍റസാഖ്, എന്‍.എ.നെല്ലിക്കുന്ന് എന്നിവര്‍ സംസാരിക്കും. ഞായറാഴ്ച ഒരു മണിക്ക് അന്നദാനവും നാലിന് സൗഹൃദ സംഗമവും രാത്രി സമാപന സമ്മേളനവും നടക്കും. ശനിയാഴ്ച നാലിന് വെബ്‌സൈറ്റ് ഉദ്ഘാടനം നടക്കും.





