പ്രമുഖ സുന്നീ മത പണ്ഡിതന്‍ ഡോ. മുഹമ്മദ് സഈദ് റമദാന്‍ അല്‍ ബൂത്വി കൊല്ലപ്പെട്ടു
ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ പ്രമുഖ പണ്ഡിതനുള്‍പ്പെടെ 42 പേര്‍ കൊല്ലപ്പെട്ടു. മധ്യ മിസ്സാഹ് ജില്ലയിലെ പുരാതന പളളിയായ അല്‍ ഈമാന്‍ മസ്ജിദിലാണ് സ്‌ഫോടനമുണ്ടായത്. പ്രസിഡണ്ട് ബഷാറുല്‍ അസദിനെതിരെ വിമത സേന നീക്കം ശക്തമാക്കുന്നതിനിടെയാണ് സ്‌ഫേടനം
ഡോ. മുഹമ്മദ് സഈദ് റമദാന്‍ അല്‍ ബൂത്വിയാണ് (സുന്നി അശ്്അരി) കൊല്ലപ്പെട്ടപണ്ഡിതന്‍. ഇദ്ദേഹം ബഷാറുല്‍ അസദിന് ശക്തമായ പിന്തുണ നല്‍കിയിരുന്നതായി ഔദ്യോഗിക വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കു മുന്നോടിയായി ഇദ്ദേഹം പ്രഭാഷണം നടത്തുന്നതിനിടെയായിരുന്നു സ്‌ഫോടനം. അദ്ദേഹത്തിന്റെ പ്രഭാഷണം ഔദ്യോഗിക ടി.വി ചാനല്‍ പതിവായി തത്സമയം സംപ്രേക്ഷണം ചെയ്യാറുണ്ട്.
തീവ്രവാദത്തെയും ആക്രമണത്തെയും എതിര്‍ത്ത ബൂത്തി ബഷാര്‍ അനുകൂല പ്രഭാഷണങ്ങള്‍ നടത്തിയത് വിവാദത്തിനിടയാക്കിയിരുന്നു. പള്ളിയിലെ സ്‌ഫോടനവിവരമറിഞ്ഞ് പരിഭ്രാന്തരായ ജനങ്ങള്‍ പ്രദേശത്തേക്ക് ഓടിക്കൂടി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ആക്രമണത്തില്‍ 84 പേര്‍ക്ക് പരിക്കേറ്റു.
ഇതില്‍ നിരവധി പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു.
പരിക്കേറ്റവരെ തലസ്ഥാനത്തെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബോത്തിയുടെ ചെറുമകനും കൊല്ലപ്പെട്ടതായാണ് വിവരം. മൃതദേഹങ്ങള്‍ അധികവും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ തിരിച്ചറിഞ്ഞിട്ടില്ല. സ്‌ഫോടനത്തിനു പിന്നില്‍ പ്രതിപക്ഷ നേതൃത്വമാണെന്ന് ഭരണകൂടം ആരോപിച്ചു. അതേസമയം സംഭവത്തില്‍ പങ്കില്ലെന്ന് പ്രസിഡണ്ട് ബഷാറുല്‍ അസദിനെതിരെ പോരാട്ടം നടത്തുന്ന ഫ്രീ സിറിയന്‍ ആര്‍മി വ്യക്തമാക്കി.





