Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

അഖ്സ പരിസരത്ത് ഇസ്റായേല്‍ പോലീസിന്‍റെ ഗ്രനേഡ് അക്രമണം

അഖ്സ പരിസരത്ത് ഇസ്റായേല്‍ പോലീസിന്‍റെ ഗ്രനേഡ് അക്രമണം 
മസ്ജിദുല്‍ അഖ്സയില്‍ ജുമുഅ നിസ്കരിക്കാനെത്തിയ വിശ്വാസികള്‍ക്ക് നേരെ ഇസ്രായേല്‍ പൊലീസ് ഗ്രനേഡ് ആക്രമണം നടത്തി. ആക്രമണത്തില്‍ 15 ഓളം പേര്‍ക്ക് പരിക്കേറ്റു. പൊലീസ് ഗ്രനേഡ് എറിഞ്ഞതിനെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി തലങ്ങുംവിലങ്ങും ഓടിയതു ദീര്‍ഘനേരം പരിസരത്തു സംഘര്‍ഷാവസ്ഥക്ക് വഴിയൊരുക്കി. സംഭവത്തില്‍ ഏതാനും ഇസ്രായേല്‍ പൊലീസ് അംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരം കഴിഞ്ഞ ഉടനെയായിരുന്നു പൊലീസ് അതിക്രമം. ഈ മാസം അവസാനത്തോടെ ഇസ്രായേല്‍ സന്ദര്‍ശിക്കാനെത്തുന്ന യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ മസ്ജിദുല്‍ അഖ്സ സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗാസയിലും വെസ്റ്റ്ബാങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ വിരുദ്ധ റാലികള്‍ നടന്നിരുന്നു. അഖ്സയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കണമെന്ന് ഹമാസ് ബറാക് ഒബാമയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.