Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഹജ്ജ്: നേരത്തെ ഔദ്യാഗിക സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇത്തവണയും അപേക്ഷിക്കാം

ഹജ്ജ്: നേരത്തെ ഔദ്യാഗിക സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇത്തവണയും അപേക്ഷിക്കാം 
കൊണ്ടോട്ടി: മുന്‍ വര്‍ഷങ്ങളില്‍ ഹജ്ജ് വളണ്ടിയര്‍മാരായോ ഹജ്ജ് സംബന്ധമായ ഔദ്യാഗിക ആവശ്യങ്ങള്‍ക്കോ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ പോയവര്‍ക്ക് ഹജ്ജിന് അപേക്ഷ നല്‍കുന്നതില്‍ തടസ്സമില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഹജ്ജ് എന്ന നിബന്ധന ഈ വിഭാഗക്കാര്‍ക്ക് ബാധകമല്ലെന്ന് ഹജ്ജ് കമ്മിറ്റി വിശദീകരണകുറിപ്പില്‍ വ്യക്തമാക്കി. പ്രവാസി പൗരത്വമുള്ള ഇന്ത്യക്കാര്‍ക്കോ, ഇന്ത്യക്കാരുടെ വിദേശികളായ ജീവിതപങ്കാളികള്‍ക്കോ കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷ നല്‍കാനാകില്ല.
സംവരണം എ, ബി വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് ഒരേ കവറില്‍ അപേക്ഷിക്കാമെങ്കിലും ഹജ്ജ് -2013ന് ഇവരെ സംവരണം ബി വിഭാഗത്തിലാകും പരിഗണിക്കുക. അപേക്ഷകരുടെ അന്യസംസ്ഥാനക്കാരായ ബന്ധുക്കളെ അപേക്ഷയില്‍ ഉള്‍പ്പെടുത്താനാകില്ല. എന്നാല്‍, സ്ത്രീകള്‍ക്ക് മഹ്റം ആയി പ്രത്യേക അനുമതിയോടെ ഇത്തരക്കാരെ പരിഗണിക്കും. വികലാംഗര്‍ക്ക് സാധാരണഗതിയില്‍ അപേക്ഷ നല്‍കാനാകില്ല. എന്നാല്‍, ഇയാളുടെ ഉത്തരവാദിത്തം യാത്രയിലുടനീളം വഹിക്കാമെന്ന ഉറപ്പില്‍ സഹായിക്കൊപ്പം യാത്ര അനുവദിക്കും. നാലാം തവണ ഹജ്ജിന് അപേക്ഷിക്കുന്ന സ്ത്രീഅപേക്ഷകരുടെ മഹ്റം മരിച്ചിട്ടുണ്ടെങ്കില്‍ മറ്റ് നിബന്ധനകള്‍ക്ക് വിധേയമായി ഇത്തരക്കാര്‍ക്ക് പുതിയ മഹ്റത്തെ കണ്ടെത്താനാകും. 70 വയസ്സ് കഴിഞ്ഞവര്‍ക്ക് റിസര്‍വ് കാറ്റഗറിയില്‍ അപേക്ഷ നല്‍കാന്‍ സഹായി നിര്‍ബന്ധമാണ്. എന്നാല്‍, സഹായിയില്ലാതെ ഇവര്‍ക്ക് ജനറല്‍ വിഭാഗത്തില്‍ അപേക്ഷിക്കാം.